ധര്‍മ്മജ്ജനും രമേശ് പിഷാരടിയും അമേരിക്കയില്‍ ഭിക്ഷാടനം;

മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്ന കൂട്ടുകെട്ടാണ് ധര്‍മ്മജനും രമേശ് പിഷാരടിയും. ഇവര്‍ അമേരിക്കയില്‍ പൊതു ജനങ്ങള്‍ക്കിടയില്‍ വച്ച്‌ നടത്തിയ തമാശയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നല്ല രീതിയില്‍ വസ്ത്രധാരണം നടത്തി കൈയില്‍ തൊപ്പി വച്ച്‌ നാട്ടുകാരുടെ മുന്നില്‍ നീട്ടി ഭിക്ഷ തേടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വിവിധ വേദികളിലും സിനിമയിലും ജോഡികളായി മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഇവര്‍ അമേരിക്കയിലും പ്രകടന മികവ് കൈവിട്ടില്ല.

പിച്ച വെച്ച നാള്‍ മുതല്‍ക്ക് നീ എന്ന പാട്ടാണ് വീഡിയോയുടെ പശ്ചാത്തലം. ഇവര്‍ കൈ നീട്ടിയ ഉടന്‍ അമേരിക്കക്കാരായ ആളുകള്‍ പണം കൊടുക്കുന്നതും രസകരമായ കാഴ്‌ച്ചയാണ്. ആയിരക്കണക്കിനാളുകളാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞത്. ടിവി ഷോയില്‍ ആരംഭിച്ചതാണ് രമേശ് പിഷാരടിയുടെയും ധര്‍മ്മജന്റെയും കൂട്ടുകെട്ട്. ധര്‍മ്മജന്‍ അടുത്തിടെ ആരംഭിച്ച ഫിഷ്മാര്‍ട്ട് കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്തത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *