നാല് തലമുറകള്‍ക്കായി കോണ്‍ഗ്രസ് എന്തു ചെയ്തു, പാര്‍ട്ടിയും രാഹുലും ഉത്തരം നല്‍കണം; അമിത് ഷാ

ജയ്പൂര്‍: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

കഴിഞ്ഞ നാല് തലമുറകള്‍ക്കായി കോണ്‍ഗ്രസ് എന്തു ചെയ്‌തെന്ന ജനങ്ങളുടെ ചോദ്യത്തിന് പാര്‍ട്ടിയും രാഹുലും ഉത്തരം നല്‍കണമെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ വാഗ്ദാനം ചെയ്തതും തുടങ്ങിയതുമായ വികസന പദ്ധതികളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ രാഹുലും അദ്ദേഹം സഖ്യത്തിനു ക്ഷണിക്കുന്ന മുഖ്യമന്ത്രിമാരും പരാജയപ്പെട്ടിരിക്കുന്നു.

മാത്രമല്ല, ഇന്ത്യയെ വികസിത രാജ്യമായി ഉയര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പാരാജയപ്പെട്ടെന്നും അമിത് ഷാ ആരോപിച്ചു.

രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാജസ്ഥാന്‍ ഗൗരവ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

രാജ്‌സമാന്ദ് ജില്ലയിലെ ചര്‍ഭുജനാഥ് ക്ഷേത്രത്തില്‍നിന്നാണ് തെരഞ്ഞെടുപ്പ് പ്രചരണ യാത്ര ആരംഭിച്ചത്.

നാല്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദരാ രാജെയാണ് നേതൃത്വം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *