നിര്‍മിച്ചതിനു തൊട്ടുപിന്നാലെ കുത്തിപ്പൊളിക്കല്‍; കെഎസ്ടിപി റോഡിലെ കുഴിയില്‍ വീണ് വ്യാപാരിക്ക് പരിക്ക്

കാഞ്ഞങ്ങാട്: നിര്‍മിച്ചതിന് തൊട്ടുപിന്നാലെ കുത്തിക്കീറിയ കെഎസ്ടിപി റോഡിലെ കുഴിയില്‍ സ്‌കൂട്ടറടക്കം വീണ് വ്യാപാരിക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട്- കാസര്‍കോട് കെഎസ്ടിപി റോഡില്‍ വിനായക തിയേറ്ററിന് സമീപത്തെ കുഴിയില്‍ വീണ് കാഞ്ഞങ്ങാട് സൗത്തിലെ വ്യാപാരി സി അബ്ദുര്‍ റഹ് മാന്‍ ഹാജിക്കാണ് സ്‌കൂട്ടര്‍ അടക്കം കുഴിയില്‍ വീണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ ലാബിലേക്ക് പരിശോധനക്കായി വരുന്നതിനിടയിലാണ് അബ്ദുര്‍ റഹ് മാന്‍ ഹാജി ഓടിച്ച സ്‌കൂട്ടര്‍ കുഴിയില്‍ വീഴുകയും ഇദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തത്. കെഎസ്ടിപി റോഡ് നിര്‍മ്മാണം കഴിഞ്ഞാല്‍ മൂന്നുവര്‍ഷം കഴിയാതെ കുത്തിപ്പൊളിക്കരുതെന്നാണ് നിയമം. എന്നാല്‍ റോഡിനടിയിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയതോടെ ഇത് നന്നാക്കാനാണ് ഇവിടെ റോഡ് കുത്തിക്കിളച്ചത്.

ഓണം കഴിയാതെ ഇത് നന്നാക്കാനാവില്ലെന്നാണ് കെഎസ്ടിപി അധികൃതര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *