പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്ബ്‌ മജിസ്‌ട്രേറ്റിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി > സിപിഐ എം നേതാവ്‌ പി ജയരാജനെ 7 വര്‍ഷം തടവ് ശിക്ഷ വിധിച്ച കൂത്ത്പറമ്ബ് മജിസ്ട്രേറ്റിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പെടോളിയം വിലവര്‍ദ്ധനവിനെതിരെ 91 ഡിസംബര്‍ മാസത്തില്‍ പോസ്റ്റോഫിസ് ഉപരോധിച്ചതിനാണ് ജയരാജനെ മജിസ്റ്റേറ്റ് 7 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പിന്നിട് സെഷന്‍സ്‌ കോടതി ശിക്ഷാവിധി ഒരു വര്‍ഷമായി കുറച്ചു. ശിക്ഷാവിധി ചോദ്യം ചെയ്ത് ജയരാജന്റെ റിവിഷന്‍ ഹരജി അനുവദിച്ചാണ് ജസ്റ്റീസ അനില്‍ കുമാറിന്റെ ഹര്‍ജി.

Leave a Reply

Your email address will not be published. Required fields are marked *