പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫറി’ന്റെ ഷൂട്ടിങ് ആരംഭിച്ചു

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. രണ്ട് വര്‍ഷത്തോളമായി മലയാളികള്‍ ലൂസിഫറിന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ലൂസിഫറിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. ആദ്യ ഷെഡ്യൂള്‍ കുട്ടിക്കാനം, വണ്ടി പെരിയാര്‍ എന്നിവിടങ്ങളില്‍ വെച്ചാണ് നടക്കുക. അതിന് ശേഷം തിരുവനന്തപുരത്ത് ഏകദേശം ഒരു മാസം നീണ്ടു നില്‍ക്കുന്ന ചിത്രീകരണവും ഉണ്ടായിരിക്കും.

നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നതെന്ന് സൂചനയുണ്ട്. യുവ നായകന്‍ ടൊവിനോ തോമസ് മോഹന്‍ലാലിന്റെ അനിയനായി ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും. പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്തും ലൂസിഫറില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അവതരണത്തിലും മേക്കിംഗിലും വ്യത്യസ്തത പരീക്ഷിക്കുന്ന ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ് ലൂസിഫറെന്നും പറയുന്നു. നടന്‍ മുരളിഗോപി തിരക്കഥ എഴുതുന്നതെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലൂസിഫര്‍ സിനിമയുടെ ചിത്രീകരണത്തിനായി ബോളിവുഡ് താരം വിവേക് ഒബ്രോയ് നേരത്തെ തന്നെ കേരളം സന്ദര്‍ശിച്ചിരുന്നു. വിവേക് ഒബ്രോയിയുടെ ആദ്യ ചിത്രമായ ‘കമ്ബനി’ യിലാണ് മോഹന്‍ലാലും വിവേക് ഒബ്രോയും ആദ്യമായി ഒന്നിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്ബോള്‍ ലൂസിഫറില്‍ മോഹന്‍ലാലിന്റെ പ്രതിനായകനായാണ് വിവേക് ഒബ്രോയ് വേഷമിടുന്നതെന്നും സൂചനയുണ്ട്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവായിരിക്കും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *