പേമാരിയിലും പ്രളയത്തില്‍ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്ന ജീവിതങ്ങളെ കുറിച്ച്‌ പറയുന്ന ഹ്രസ്വ ചിത്രവുമായി അനില്‍ നായര്‍

മൈ ബോസ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായ അനില്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് സമത്വം. പേമാരിയിലും പ്രളയത്തില്‍ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുന്ന ജീവിതങ്ങളെ കുറിച്ച്‌ പറയുന്നത് ആണ് ചിത്രം. ഒരു ദുരന്തം മനുഷ്യ മനസുകളില്‍ എങ്ങനെ മാറ്റം വരുത്തുന്നു എന്ന് ചിത്രം പറയുന്നു. വളരെ അവിചാരിതമായി ആണ് ഈ ചിത്രം മനസിലേക്ക് വരുന്നതെന്ന് അനില്‍ നായര്‍ പറയുന്നു.

മിഴി തുറക്ക് എന്ന ചിത്രത്തിന്റെ നിര്‍മാതാവായ രജി തമ്ബിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 6 മാസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്. ഇപ്പോള്‍ കേരളത്തിന്റെ അവസ്ഥ അതുമായി വളരെ ബന്ധമുള്ളത് യാദൃശ്ചികം ആണെന്ന് സംവിധായകന്‍ പറയുന്നു. ഈ വരുന്ന ചതയദിനത്തില്‍ ചിത്രം ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്യും. രാവിലെ 11 മണിക്കാണ് ചിത്രം യൂട്യൂബില്‍ എത്തുക.

സംവിധാനത്തിന് പുറമെ എഡിറ്റിംഗ്, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നതും അനില്‍ നായര്‍ തന്നെയാണ്. തിരക്കഥയൊരുക്കുന്നത് ഹരീഷ് നായര്‍ ആണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് വിഷ്ണു ടിഎസ്, കലാസംവിധാനം സുജിത് രാഘവ്, വിഷല്‍ എഫക്സ് വിഭാഗം കൈകാര്യം ചെയ്യുന്നത് മഹേഷ് കേശവും എഫക്സ് കണ്ണനും നിര്‍വഹിക്കുന്നു. കളറിംഗ് സുജിത് സദാശിവന്‍, ചമയം പ്രദീപ് രംഗന്‍, നിര്‍മ്മാണ നിര്‍വ്വഹണം വര്‍ഗ്ഗീസ് ആലപ്പാട്ട്, ശിവന്‍ പൂജപ്പുര, സൗണ്ട് മിക്സിംഗ് ഹാപ്പി ജോസ്, കവിത ദിലീപ് തിരുവട്ടാര്‍ എന്നിവരും നിര്‍വഹിക്കുന്നു. വിന്‍ വാ സ്റ്റുഡിയോയില്‍ ആണ് ഡബ്ബിങ് വര്‍ക്കുകള്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *