പ്രണവ് അരുൺ ഗോപി ചിത്രം ,ജൂലൈ 23 നു ചിത്രീകരണം ആരംഭിക്കും.

Image result for pranav mohanlal

രാമലീലയ്ക്കു ശേഷം അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 23ന് കാഞ്ഞിരപ്പള്ളിയില്‍ ആരംഭിക്കും. ജൂലൈ 9നാണ് ചിത്രത്തിന്റെ പൂജ.മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചന്‍ മുളകുപാടം ആണ് ചിത്രം നിര്‍മിക്കുന്നത്.

Related image
റൊമാന്റിക് ആക്ഷന്‍ ഗണത്തില്‍ വരുന്ന ചിത്രത്തില്‍ ആദിയില്‍ നിന്നു വ്യത്യസ്തമായി പ്രണവിന് നായികയും പ്രണയ രംഗങ്ങളുമുണ്ടാകും. പുതുമുഖമാകും നായികയാകുന്നത്. ചിത്രത്തിന്റെ പേരും മറ്റു വിവരങ്ങളും ഉടന്‍ പുറത്തു വിടും. നവംബറില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *