പ്രതീക്ഷയുടെ ചിറകിലേറി സിന്ധു; രണ്ടാം വര്‍ഷവും ലോക ബാഡ്മിന്‍റണ്‍ ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍

ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കി പി.വി. സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ് ഫൈനലില്‍ കടന്നു.

ലോക രണ്ടാം നമ്ബര്‍ താരം ജപ്പാന്‍റെ അകാനെ യഗമൂച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്.

സ്കോര്‍: 21-16, 24-22. മുന്‍ വര്‍ഷങ്ങളില്‍ രണ്ടു വെങ്കലവും ഒരു വെള്ളിയും സിന്ധു നേടിയിരുന്നു. ഈ വിജയത്തോടെ റെക്കോര്‍ഡ് കുറിച്ചു സിന്ധു നാലാം മെഡല്‍ ഉറപ്പിച്ചു.

റിയോ ഒളിംപിക്സ് ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച സ്പാനിഷ് താരം കരോലിന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.

ഇന്ത്യയുടെ തന്നെ സൈന നെഹ്‌വാളിനെ വീഴ്ത്തി സെമിയിലെത്തിയ മാരിന്‍, ചൈനയുടെ ഹി ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്.

13-21 ന് ആദ്യ സെറ്റ് അടിയറവു വച്ച മാരിന്‍ രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കിയാണ് ഫൈലില്‍ സ്ഥാനമുറപ്പിച്ചത്.

നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു ജയിച്ചെങ്കിലും ആവേശകരമായിരുന്നു യഗമൂച്ചിക്കെതിരായ മല്‍സരം. ആദ്യ ഗെയിം സിന്ധു കാര്യമായ പോരാട്ടം കൂടാതെ 21-16ന് സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ കളി മാറി.

തുടര്‍ച്ചയായി പോയിന്റുകള്‍ വാരിക്കൂട്ടി മുന്നേറിയ ജാപ്പനീസ് താരം ഒരു ഘട്ടത്തില്‍ 8-4ന് ലീഡെടുത്തു. തിരിച്ചടിച്ച സിന്ധു 7-8 എന്ന നിലയിലേക്ക് എത്തിച്ചെങ്കിലും യഗമൂച്ചി വീണ്ടും മുന്നില്‍ക്കയറി.

10-7, 11-8, 12-9, 13-10, 15-12, 17-12, 19-13 എന്നിങ്ങനെ മുന്നേറിയ ജാപ്പനീസ് താരം ഗെയിം സ്വന്തമാക്കുമെന്ന തോന്നലുയര്‍ന്നു.

എന്നാല്‍, ഗെയിം കൈവിടുന്നതിന്റെ വക്കില്‍നിന്നും തിരിച്ചടിച്ച സിന്ധു മല്‍സരത്തിലേക്ക് തിരിച്ചുവന്നു. തുടര്‍ച്ചയായി ഏഴു പോയിന്റുകള്‍ നേടി 20-19ന് സിന്ധു ലീഡെടുത്തു.

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സിന്ധു 24-22ന് ഗെയിം സ്വന്തമാക്കിയതോടെ ഇന്ത്യന്‍ താരത്തിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോകവേദിയില്‍ ഫൈനല്‍ യോഗ്യത.

നേരത്തെ, കഴിഞ്ഞ വര്‍ഷം ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തന്നെ തോല്‍പ്പിച്ച ജപ്പാന്റെ തന്നെ നൊസോമി ഒകുഹാരയെ 21-17, 21-19ന് തോല്‍പിച്ചാണ് സിന്ധു സെമിയില്‍ കടന്നത്.

Dailyhunt

Leave a Reply

Your email address will not be published. Required fields are marked *