പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കണമെങ്കില്‍ ഇനി ബീഫ് കഴിക്കില്ലെന്ന് സത്യം ചെയ്യണം; ഹിന്ദു സഹോദരങ്ങള്‍ ആരും തന്നെ ബീഫ് കഴിച്ചവരെ രക്ഷിക്കരുത്; കേരളത്തില്‍ പ്രളയമുണ്ടായത് ബീഫ് കഴിക്കുന്നതുകൊണ്ട് മാത്രമെന്ന് ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി മഹാരാജ്

തിരുവനന്തപുരം: കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന ഹിന്ദുമഹാ സഭാ നേതാവ് ചക്രപാണി മഹാരാജ്. ഭൂമിയോട പാപം ചെയതവര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണ പ്രളയം. ഞാനും കേരളത്തെ സഹായിക്കാന്‍ വേണ്ടി ആവശ്യപ്പെടുന്നു. എന്നാല്‍ പ്രകൃതിയെയും ജീവജാലങ്ങളെയും ബഹുമാനിക്കുന്നവരെ മാത്രമേ സഹായിക്കാവൂ. കേരളത്തിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ മറ്റ് ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടായിരിക്കുേമ്ബാള്‍ അവര്‍ പശുവിനെ കൊല്ലുകയും അതിന്റെ മാംസം കഴിക്കുകയും ചെയ്യുന്നു. അതിനാല്‍ പ്രളയത്തില്‍ അകപ്പെട്ടവരില്‍ ബീഫ കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും ചക്രപാണി പറഞ്ഞു.

മനഃപൂര്‍വം പശുമാംസം കഴിച്ച ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ക്ഷമിക്കരുതെന്നും ചക്രപാണി പറഞ്ഞു. ചില ചീത്ത മനുഷ്യര്‍ മൂലം നിഷകളങ്കരായവരും അപകടത്തില്‍ പെട്ടു. ബീഫ് കഴിക്കുന്നവരെ സഹായിക്കണമെങ്കില്‍ ഇനി ഒരിക്കലും ബീഫ് കഴിക്കില്ലെന്ന സത്യം ചെയ്യണമെന്നും ചക്രപാണി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *