പ്രിയയുടെ മോശം അഭിനയമല്ല കാരണം; പരസ്യ കമ്ബനിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

ഒറ്റ കണ്ണിറുകലിലൂടെ താരമായ പ്രിയ പി വാര്യര്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ട്രോളര്‍മാരും വിമര്‍ശകരും രംഗത്തിറങ്ങി ആനന്ദചിത്തരായിരുന്നു. എന്നാല്‍ ഇനി ഇക്കൂട്ടര്‍ക്ക് വായടയ്ക്കാം. കാരണം, പ്രിയയുടെ അഭിനയം മോശമായതു കൊണ്ടും പരസ്യം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്തതുകൊണ്ടുമാണ് പിന്‍വലിച്ചതെന്ന വാര്‍ത്തയെ തള്ളിയിരിക്കുകയാണ് മഞ്ച് കമ്ബനി.

ആ പരസ്യത്തിന്റെ കാലാവധി തീര്‍ന്നതുകൊണ്ടാണ് അത് പിന്‍വലിച്ചതെന്നും നടിയുമായി ഒപ്പിട്ടിരുന്ന കരാറിന്റെ കാലാവധിയും പൂര്‍ത്തിയായതായി കമ്ബനിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇൗ വെളിപ്പെടുത്തല്‍, പുറത്തിറങ്ങിയ ആദ്യത്തെ വാര്‍ത്ത ആഘോഷിച്ചവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ പുറത്തിറങ്ങിയ ആദ്യ ട്രൈലറിലൂടെയാണ് ഒറ്റകണ്ണിറുക്കല്‍ കൊണ്ട് സൈബര്‍ ലോകത്തെ മുഴുവന്‍ പ്രിയ കൈയിലെടുത്തത്. മോളീവുഡും, ബോളീവുഡും കടന്ന് ഹോളീവുഡ് വരെ പ്രിയയുടെ കണ്ണുറക്കല്‍ എത്തിയിരുന്നു.

അതേ തുടര്‍ന്നാണ് മഞ്ചിന്റെ പരസ്യത്തില്‍ പ്രിയ വാര്യര്‍ക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ പ്രിയയുടെ ഇത്തവണത്തെ കണ്ണിറുക്കല്‍ നിര്‍മാതാക്കള്‍ക്ക് അത്ര തൃപ്തികരമായില്ല എന്നും 35ഓളം ടേക്കുകളാണ് എടുക്കേണ്ടിവന്നതെന്നും പറഞ്ഞായിരുന്നു വാര്‍ത്തകള്‍ കാട്ടുതീ പോലെ പടര്‍ന്നത്.

ഐപിഎല്‍ ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട സമയത്തായിരുന്നു ഈ പരസ്യം പുറത്തിറങ്ങിയത്. തമിഴ്, മലയാളം, മറാഠി, ഹിന്ദി, കന്നഡ,ബംഗാളി ഭാഷകളിലാണ് പ്രിയയുടെ പരസ്യം റിലീസ് ചെയ്തത്. വിവിധ ഭാഷകളിലായി പുറത്തുവന്ന പരസ്യചിത്രത്തിന് 20 ലക്ഷം രൂപയാണ് ഇവര്‍ പ്രതിഫലമായി ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *