ഫഹദ്-ഐശ്വര്യ ലക്ഷ്മി ഒന്നിക്കുന്ന വരത്തനിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ചിത്രം വരത്തനിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഐശ്വര്യ കേക്ക് മുറിക്കുന്ന ഫോട്ടോയില്‍ ഫഹദിനെയും കാണാം. ഫഹദ് എബിനും ഐശ്വര്യ പ്രിയയുമായാണ് ചിത്രത്തിലെത്തുന്നത്. മ്യൂസിക് കംപോസര്‍ സുഷിന്‍ ശ്യാമിനൊപ്പം നസ്രിയ ചിത്രത്തില്‍ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്ബാണ് കാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *