ബിഎംഡബ്ല്യു എച്ച്‌പി4 റേസ് എഡിഷന്‍ ഇന്ത്യയില്‍ ; വില 85 ലക്ഷം രൂപ

ബിഎംഡബ്ല്യു എച്ച്‌പി4 റേസ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ലോകത്തിലാകെ 750 യൂണിറ്റ് മാത്രം വില്‍ക്കുന്ന ബൈക്ക് മോഡലാണ്. 85 ലക്ഷമാണ് ബൈക്കിന് വില വരുന്നത്. കാര്‍ബണ്‍ ഫൈബര്‍ മെയിന്‍ ഫ്രെയിം ആണ് ബിഎംഡബ്ല്യു എച്ച്‌പി4 റേസിന്റെ പ്രധാന വിശേഷം.

ട്രാക്ക് ഫോക്കസ്ഡ് സസ്‌പെന്‍ഷന്‍ സംവിധാനമാണ് ബൈക്കിലുള്ളത്. മുന്നില്‍ ഓഹ്ലിന്‍സ് FGR 300 അപ്സൈഡ് ഡൗണ്‍ സസ്‌പെന്‍ഷനും പിന്നില്‍ ഓഹ്ലിന്‍സിന്റെ തന്നെ TTX 36 GT മോണോഷോക്ക് സസ്‌പെന്‍ഷനുമാണുള്ളത്. മുന്നില്‍ 320×6.75mm ഡ്യുവല്‍ ഫ്‌ലോട്ടിങ് ഡിസ്‌കുകളും, പിന്നില്‍ സിംഗിള്‍ 220×4.0mm ഡിസ്‌കും ചേര്‍ന്ന് ബ്രേക്കിങ് സംവിധാനം ശക്തമാക്കിയിരിക്കുന്നു.

999സിസി, ഇന്‍ ലൈന്‍ ഫോര്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, റേസ് സ്‌പെക് എന്‍ജിനാണ് ബൈക്കില്‍. 215 കുതിരകളെ പൂട്ടിയ ഈ എന്‍ജിന്‍ 10,000 ആര്‍പിഎമ്മില്‍ 120 എന്‍എം ടോര്‍ക്ക് ഉല്‍പാദിപ്പിക്കും. ഒരു 6 സ്പീഡ് റേസിങ് ട്രാന്‍സ്മിഷനാണ് എന്‍ജിനോട് ചേര്‍ത്തിട്ടുള്ളത്. മെയിന്‍ ഫ്രെയിമിനെ ആകെ 7.8 കിലോഗ്രാമാണ് ഭാരം. ബിഎംഡബ്ല്യു എച്ച്‌പി4 റേസിന്റെ ആകെ ഭാരം 171 കിലോഗ്രാമാണ്.

Leave a Reply

Your email address will not be published. Required fields are marked *