ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു തുടക്കം; കൊടിയേറ്റ് രാവിലെ 10:45ന്

പാലാ: ഭരണങ്ങാനം തീര്‍ത്ഥാടനകേന്ദ്രത്തില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഇന്ന് തുടക്കമാവും.രാവിലെ 10.45-ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് മാര്‍ ജേക്കബ് മുരിക്കന്‍ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. 3.30-ന് അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കുന്ന ജര്‍മനിയിലെ കൊളോണ്‍ രൂപതയുടെ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ റെയ്നര്‍ വോള്‍ക്കിക്ക്, മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.വിവിധ ദിവസങ്ങളില്‍ രാവിലെ 11-നു കുര്‍ബാന നടക്കും. 28-നാണ് പ്രധാന തിരുനാള്‍

Leave a Reply

Your email address will not be published. Required fields are marked *