ഭാര്യയെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച്‌​ കൊന്നു: ജവാന്‍ അറസ്​റ്റില്‍

റായ്​പൂര്‍: സംശയത്തി​​െന്‍റ പേരില്‍ ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച്‌​ കൊലപ്പെടുത്തിയ ജവാന്‍ അറസ്​റ്റില്‍. റായ്​പൂരിലെ ഭാലോഡബസാറിലാണ്​ സംഭവം. ചണ്ഡിഗഡ്​ സായുധ സേനാ വിഭാഗത്തിലെ ജവാന്‍ സുരേഷ്​ മിരി(33) ആണ്​ ഭാര്യ ലക്ഷ്​മിയെ(27) ക്രൂരമായി കൊലപ്പെടുത്തിയത്​.

ഭട്ടാപര ഹൗസിങ്​ ബോര്‍ഡ്​ കോളനിയിലാണ്​ രണ്ട്​ മക്കള്‍ക്കൊപ്പം ദമ്ബതികള്‍ താമസിച്ചിരുന്നത്​. ലക്ഷ്​മിക്ക്​ അവിഹിതബന്ധമുണ്ടെന്ന സംശയത്തി​​െന്‍റ പേരില്‍ സുരേഷ്​ മിരി ഭാര്യയെ മര്‍ദിക്കുകയും കുഴഞ്ഞുവീണ ഇവരുടെ സ്വകാര്യഭാഗങ്ങളിലേക്ക്​ വൈദ്യുതി കടത്തിവിട്ട്​ കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ഇയാള്‍ ലക്ഷ്​മിയെ സ്വന്തം ഗ്രാമമായ ഖാജിരിയില്‍ എത്തിച്ചു. ലക്ഷ്​മി അസുഖത്തെ തുടര്‍ന്ന്​ മരിച്ചുവെന്നാണ്​ ബന്ധുക്കളെ അറിയിച്ചത്​. എന്നാല്‍ ലക്ഷ്​മിയുടെ മൃതശരീരം പരിശോധിച്ച മാതാപിതാക്കള്‍ പരിക്കുകള്‍ കണ്ട്​ പൊലീസിനെ അറിയിക്കുകയും ശവസംസ്​കാരം തടയുകയുമായിരുന്നു.

പൊലീസെത്തി മൃതദേഹം പോസ്​റ്റ്​മോര്‍ട്ടത്തിനയച്ചു. സുരേഷ്​ മിരിയെ പൊലീസ്​ കസ്​റ്റയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *