മമ്മൂക്കയുടെ വിസ്മയം 50 ദിവസം കഴിഞ്ഞു! റെക്കോര്‍ഡുകള്‍ അബ്രഹാമിന് മുന്നില്‍ ഒന്നുമല്ലെന്ന് തെളിഞ്ഞു.

കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ സിനിമയായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിന്നും പുറത്ത് വിടുന്ന പോസ്റ്ററുകള്‍ വരെ റെക്കോര്‍ഡുകള്‍ നേടിയിരുന്നു. ചിത്രത്തില്‍ ഡെറിക് അബ്രഹാം എന്ന വേഷത്തിലൂടെ മമ്മൂക്ക തകര്‍ത്തഭിനയിച്ചിരുന്നു.

കേരളത്തില്‍ നിപ്പാ പേടി പടര്‍ന്നിരുന്ന സഹാചര്യത്തിലായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ റിലീസിനെത്തിയത്. തുടക്കം ലഭിച്ച അതേ പിന്തുണ തന്നെയായിരുന്നു സിനിമയ്ക്ക് പിന്നീടുളള ദിവസങ്ങളിലും ലഭിച്ചിരുന്നത്. നിലവില്‍ അബ്രഹാമിന്റെ സന്തതികള്‍ റിലീസിനെത്തി അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.

അബ്രഹാമിന്റെ സന്തതികള്‍

പോലീസുകാരനായ ഡെറിക് അബ്രഹാമും കൂട്ടരും റിലീസിനെത്തിയിട്ട് അമ്പത് ദിവസങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്ത ഇമോഷണല്‍ ത്രില്ലറായ അബ്രഹാമിന്റെ സന്തതികള്‍ റംസാന് മുന്നോടിയാിയ ജൂണ്‍ പതിനാറിനായിരുന്നു റിലീസിനെത്തിയത്. അന്‍സന്‍ പോള്‍, കനിഹ, താരുഷി, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സിജോയ് വര്‍ഗീസ്, യോഗ് ജെപി, ശ്യാമപ്രസാദ്, കലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

ഗംഭീര സ്വീകരണം

റിലീസിനെത്തിയ അബ്രഹാമിന്റെ സന്തതികള്‍ക്ക് ആദ്യ ഷോ മുതല്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. റിലീസ് ദിവസം കേരളത്തില്‍ സ്പെഷ്യല്‍ ഷോ ഒരുക്കിയിട്ടും തിരക്ക് തീരുന്നില്ലായിരുന്നു. ടിക്കറ്റ് കിട്ടാതെ പലരും മടങ്ങി പോവുന്നതും ടിക്കറ്റിന് വേണ്ടിയുള്ള തിരക്കും എല്ലാം സംഭവിച്ചിരുന്നു. റീലീസ് ദിവസം സെക്കന്‍ഡ് ഷോ യ്ക്ക് ശേഷം 60 പ്രദര്‍ശനങ്ങള്‍ കൂടി നടത്തേണ്ടി വന്നിരുന്നു. അത്രത്തോളം ജനപ്രീതിയായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അത് കളക്ഷനിലും പ്രകടമായിരുന്നു.

റിലീസ് ദിവസം മൂന്ന് മുതല്‍ നാല് കോടിയ്ക്ക് അടുത്ത് വരെ സിനിമയ്ക്ക് കളക്ഷന്‍ നേടാന്‍ കഴിയുമെന്നായിരുന്നു പ്രവചനം. എല്ലാ സെന്ററുകളും ഹൗസ് ഫുള്ളായി പ്രദര്‍ശനം നടന്നതോടെ അക്കാര്യത്തില്‍ ഒരു തീരുമാനമായി. ആദ്യ മൂന്ന് ദിവസം കൊണ്ട് പത്ത് കോടി ക്ലബ്ബിലെത്താന്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് കഴിഞ്ഞിരുന്നു. അമ്പത് ദിവസം പിന്നിടുമ്പോള്‍ സിനിമ വലിയ ഉയരങ്ങള്‍ കീഴടക്കിയിട്ടുണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല. വരും ദിവസങ്ങൡ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുമെന്നാണ് സൂചന.

കേരളത്തില്‍ കിട്ടിയത് പോലെ വന്‍ വരവേല്‍പ്പായിരുന്നു മറ്റിടങ്ങളിലും സിനിമയ്ക്ക് ലഭിച്ചിരുന്നത്. അറുപതോളം തിയറ്ററുകളിലായിട്ടാണ് സിനിമ യുഎഇ/ജിസിസി സെന്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഒരു മാസത്തിനുള്ളില്‍ ഈ സെന്ററുകളില്‍ നിന്നും 10 കോടി മറികടക്കാന്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് കഴിഞ്ഞിരുന്നു. യുഎഇ/ജിസിസി സെന്ററുകളില്‍ ഇതുപോലെ വിജയത്തിലേക്കെത്താന്‍ അധികം സിനിമകള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ അബ്രഹാമിന്റെ സന്തതികള്‍ അതും മറികടന്നിരിക്കുകയാണ്. ദി ഗ്രേറ്റ് ഫാദറാണ് 11.05 കോടി നേടി ഏറ്റവുമധികം കളക്ഷന്‍ നേടിയ മറ്റൊരു മമ്മൂട്ടി ചിത്രം.

 

Leave a Reply

Your email address will not be published. Required fields are marked *