മരക്കാറായി മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാലും

 

ഏറെക്കാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന് ഒടുവില്‍ സംവിധായകൻ പ്രിയദര്‍ശൻ പ്രഖ്യാപിച്ച സിനിമയാണ് മരക്കാര്‍- അറബിക്കടലിന്റെ സിംഹം. മോഹൻലാല്‍ കുഞ്ഞാലിമരയ്‍ക്കാറായി എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും ആകാംക്ഷയിലാണ്. ആരൊക്കെയാകും കുഞ്ഞാലി മരയ്‍‌ക്കാറിനൊപ്പം ഉണ്ടായിരിക്കും എന്നറിയാന്‍. ചിത്രത്തില്‍ പ്രണവ് മോഹൻലാലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. മോഹൻലാലിന്റെ കുട്ടിക്കാലമാണ് പ്രണവ് മോഹൻലാല്‍ അഭിനയിക്കുന്നത്.

മധുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമ്ട് നാല് മരയ്‍ക്കാന്മാരില്‍ കുഞ്ഞാലി ഒന്നാമനായാണ് മധു അഭിനയിക്കുന്നത്. ആശിര്‍വാദ്‌ സിനിമാസിനൊപ്പം കോണ്‍ഫിഡന്‍റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റും സംയുക്തമായാണ് നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 25-ാം നിര്‍മ്മാണസംരംഭമാണിത്. 100 കോടിയാണ് ബജറ്റ്. നവംബര്‍ ഒന്നിന്‌ ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കാനാണ്‌ ആലോചനയെന്നും ചിത്രീകരണം മൂന്ന്‌ മാസത്തോളം നീളുമെന്നും ടൈറ്റില്‍ ലോഞ്ചിന്‌ ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *