മറുനാടന്‍ തൊഴിലാളി ലഹരി മൂത്ത് പുഴയില്‍ ചാടി; വീണപ്പോള്‍ രക്ഷിക്കാനായി കരച്ചിലും

ലഹരി മൂത്ത് പുഴയില്‍ ചാടിയ മറുനാടന്‍ തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. ആലുവ കുഞ്ഞുണ്ണിക്കര അക്വഡറ്റ് പാലത്തില്‍ നിന്നും വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് ലഹരിയില്‍ ഇയാള്‍ പെരിയാറിലേക്ക് എടുത്ത് ചാടിയത്.

എന്നാല്‍ പുഴയില്‍ വീണയുടന്‍ പാലത്തിന്റെ തൂണില്‍ പിടിച്ച്‌ കിടന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് കരയുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലുവ ഫയര്‍ഫോഴ്‌സെത്തി ഏറെ പണിപ്പെട്ടാണ് ഇയാളെ കരയ്ക്ക് കയറ്റിയത്.

അവശനിലയിലായ ഇയാളെ പിന്നീട് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായതിനാല്‍ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. ലീഡിങ് ഫയര്‍മാന്‍ ജോസഫ് ആന്റണി, സേനാംഗങ്ങളായ കെ.എ. അനീഷ്, പി.എസ്. സന്തോഷ് കുമാര്‍, ആരിഷ്, എ.സി. സിനോജ്, എം.ആര്‍. ശരത്, അനൂപ്, എം.പി. നിസാം എന്നിവരാണ് ഇയാളെ രക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *