മലയാളചലച്ചിത്ര നടനായ ഫഹദ് ഫാസിലിന്റെ ജന്മദിനം ഇന്ന്

 

ഒരു മലയാളചലച്ചിത്ര നടനാണ് ഫഹദ് ഫാസിൽ.ചലച്ചിത്രസംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ്, ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. 2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013- ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്രനടി നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014ൽ വിവാഹിതരായി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

🌷വിദ്യാഭ്യാസം

തൃപ്പൂണിത്തുറ ചോയ്സ് സ്ക്കൂളിലും , ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്ക്കൂളിലുമായാണ് ഫഹദ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം എസ്.ഡി.കോളേജിൽ നിന്നും ബി.കോം.ബിരുദം എടുത്തു. മിയാമി സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.

🌷ചലച്ചിത്രജീവിതം

ഫഹദിന്റെ ആദ്യചിത്രം കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ യിലൂടെയാണ്. “ഇതിലെ മൃത്യഞ്ജയം” എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. ഒരു പാട് നിരൂപകശ്രദ്ധ പിടിച്ചു പറ്റി ഈ കഥാപാത്രം. സമീർ താഹിർ സംവിധാനം ചെയ്ത ചാപ്പാ കുരിശ് എന്ന ചിത്രമാണ് ഫഹദിന്റെ ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായത്.

ഡയമണ്ട് നെക്ക്ലെയ്സ് ,22 ഫീമെയിൽ കോട്ടയം ,ആമേൻ ,ഒരു ഇന്ത്യൻ പ്രണയകഥ, ഇയ്യോബിന്റെ പുസ്തകം,ബാംഗ്ലൂർ ഡെയ്സ് ,മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവ ആണ് ഫഹദിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ .

🌷പുരസ്കാരങ്ങൾ

2017:മികച്ച സഹനടൻ – ദേശീയ ചലച്ചിത്ര പുരസ്‌കാരം 2017
2013:മികച്ച നടൻ – കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2013
2013:മികച്ച നടൻ (മലയാളം)- 61-മത്‌ ഫിലിംഫെയർ പുരസ്കാരം സൗത്ത്
2012:മികച്ച നടൻ (മലയാളം)- 60-മത്‌ ഫിലിംഫെയർ പുരസ്കാരം സൗത്ത്
2011:മികച്ച രണ്ടാമത്തെ നടൻ – കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2011
2017:മികച്ച സഹനടൻ – ദേശീയ ചലച്ചിത്ര പുരസ്കാരം 2011

Leave a Reply

Your email address will not be published. Required fields are marked *