മാത്തന്‍ സൂപ്പര്‍ ഹിറ്റ് ഇപ്പോള്‍ മറഡോണയും ഹിറ്റ്? ചിത്രത്തെ കുറിച്ച്‌ പ്രേക്ഷകര്‍ പറയുന്നതിങ്ങനെ…

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാന്‍ ടൊവിനോയ്ക്ക് ക‌ഴിഞ്ഞിരുന്നു. പ്രേക്ഷകര്‍ ആകാംക്ഷയേടെ കാത്തിരുന്ന ചിത്രമാണ് മറഡോണ. മായനദി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പുറത്തു വരുന്ന താരത്തിന്റെ മലയാള സിനിമയാണിത്.

 

റൊമാന്‍സും ത്രില്ലറും ചേര്‍ന്നുള്ള ഒരു കുടുംബ ചിത്രമാണ് മറഡോണ എന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം. ചിത്രത്തില്‍ ശരണ്യ ആര്‍ നായരാണ് നയികയായി എത്തുന്നത്.വിഷ്ണു നാരായന്‍ സംവിധാനം ചെയ്യുന്ന മറഡോണയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് കൃഷ്ണ മൂര്‍ത്തിയാണ്. സുശിന്‍ ശ്യാമാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

 

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മയാനദിയുടെ വിജയത്തിനു ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ടേവിനോ തോമസ് ചിത്രമായിരുന്നു ഇത്. പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയായില്ല എന്നു തന്നെ പറയാം. ആദ്യ ദിവസം തന്നെ ചിത്രത്തിനെ കുറിച്ച്‌ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *