മികച്ച ഫീച്ചര്‍ ഫിലിം ആയി മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള തിരഞ്ഞെടുത്തു

കൊച്ചി: പ്രേക്ഷക ശ്രദ്ധ നേടിയ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് രാജ്യാന്തര അംഗീകാരം. അവതരണത്തിലെ പുതുമയും വ്യത്യസ്തമായ പ്രമേയവും കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണിത്. ദര്‍ഭംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ 2020ലെ മികച്ച ഫീച്ചര്‍ ഫിലിം ആയാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

50 ചിത്രങ്ങളില്‍ നിന്നാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഒന്നാമതെത്തിയത്. ചിത്രത്തില്‍ ഇന്ദ്രന്‍സും ബാലുവര്‍ഗ്ഗീസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രചനയും സംവിധാനവും ഷാനു സമദാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചത്.

രണ്‍ജി പണിക്കര്‍, ലാല്‍ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ്, സുബൈര്‍ വയനാട്, സി പി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സാവിത്രി ശ്രീധരന്‍, സ്നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *