മിഥുൻ മാനുവൽ മമ്മൂട്ടി ചിത്രം കോട്ടയം കുഞ്ഞച്ചന് മുന്നേ. മിഥുൻ മാനുവൽ ദുൽഖർ ചിത്രം….

ആട് സീരീസിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ചു കഴിഞ്ഞിരിക്കുന്ന സംവിധായകനാണ് മിഥുൻ മാനുൽ തോമസ്.മിഥുൻ മാനുവേലിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ദുൽകർ നായകനായേക്കും. മമ്മൂട്ടി നായകനാകുന്ന കോട്ടയം കുഞ്ഞച്ചന്‍ 2 സംവിധാനം ചെയ്യുന്നതും മിഥുന്‍ മാനുവല്‍ തോമസാണ്. ഒരു പക്ഷേ അതിനു മുമ്പായി തന്നെ ദുല്‍ഖര്‍ ചിത്രം സംഭവിച്ചേക്കും. കോളെജ് പ്രൊഫസറായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. എന്നാല്‍ ഈ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ആട് 3 ക്കായുള്ള തയാറെടുപ്പുകളും മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *