മിശ്രവിവാഹിതരായ യുവദമ്ബതികള്‍ സഹായമഭ്യര്‍ത്ഥിച്ച്‌ ഫേസ്ബുക്കില്‍

ജാതിയും മതവും നോക്കാതെ പ്രണയിച്ച്‌ വിവാഹം ചെയ്തതിന് എസ്.ഡി.പി.ഐ നേതാക്കളുടെ വധഭീഷണിയെന്ന് നവദമ്ബതികള്‍. കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്.

തുടര്‍ന്ന് ഇവര്‍ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എസ്.ഡി.പി.എെ നേതാക്കളായ ഷംസി, നിസാര്‍ തുടങ്ങിയവര്‍ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് ഇരുവരും ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.

അവര്‍ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെവിനെ പോലെയാവാന്‍ തനിക്ക് താത്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞു.

തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും ഷെഹാന വ്യക്തമാക്കി . മതം മാറാന്‍ ഹാരിസണ്‍റെ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ഷെഹാന കൂട്ടിച്ചേര്‍ത്തു .

മതവും ജാതിയും നോക്കിയല്ല കല്യാണം കഴിച്ചത്. എന്റെ ഭര്‍ത്താവ് എന്നെ മതം മാറ്റിയിട്ടില്ല.

എസ്.ഡി.പി.ഐക്കാര്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ് ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലാന്‍.

ഹാരിസണിന്റെ കൂടെ ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *