മുകേഷ് അംബാനിയെ പിന്നിലാക്കി; ഏഷ്യയിലെ ഏറ്റവും സമ്ബന്നനായ വ്യക്തിയായി ജാക് മാ

ഷ്യയിലെ ഏറ്റവും സമ്ബന്നനായ വ്യക്തിയെന്ന സ്ഥാനം സ്വന്തമാക്കി ജാക് മാ. ബ്ലൂംബര്‍ഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരമാണ് 2.6 ബില്യണ്‍ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മാ മുന്നിലെത്തിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും സമ്ബന്നനായ വ്യക്തിയെന്ന സ്ഥാനം ഇതോടെ മുകേഷ് അംബാനിക്ക് നഷ്ടമായിരിക്കുകയാണ്. അംബാനിയുടെ സമ്ബത്തില്‍ ഒറ്റദിവസംകൊണ്ട് 560 കോടി ഡോളറിന്റെ നഷ്ടമാണുണ്ടായത്. അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായാണ് ജാക് മാ എത്തിയത്. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്.

ഫോബ്‌സ് മാസികയുടെ സമ്ബന്ന പട്ടികയില്‍ മാര്‍ച്ച്‌ ഒമ്ബതിലെ കണക്ക് പ്രകാരം 4,220 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. കമ്ബനിയുടെ മാനജേങ് ഡയറക്ടറും ചെയര്‍മാനും ഏറ്റവും കൂടുതല്‍ ഓഹരികളുടെ ഉടമയുമാണ് മുകേഷ്.

തുടര്‍ച്ചയായ നാലുദിവസം നഷ്ടത്തിലായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില തിങ്കളാഴ്ച മാത്രം 12 ശതമാനമാണ് ഇടിഞ്ഞത്. 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടം. നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ഒറ്റദിവസം കൊണ്ട് 166.50 രൂപ ഇടിഞ്ഞ് 1,104.50 രൂപയിലാണ് റിലയന്‍സ് ഓഹരികള്‍ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ റിലയന്‍സിന്റെ വിപണിമൂല്യം 7.05 ലക്ഷം കോടി രൂപയായി കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *