മുസ്ലീംലീ​ഗിന് ബദലായി ഇന്ത്യന്‍ സെക്കുലര്‍ ലീ​ഗ്; കെടി ജലീലിന്റെ പാര്‍ട്ടിയില്‍ അഞ്ച് എംഎല്‍എമാര്‍; പൊന്നാനി ലോക്സഭാ സീറ്റ് ലക്ഷ്യമിട്ട് സിപിഎം

മലപ്പുറം: മുസ്ലീം ലീ​ഗിന് ബദലായി ‘ഇന്ത്യന്‍ സെക്കുലര്‍ ലീഗു’മായി മന്ത്രി കെടി ജലീല്‍. അ​ഞ്ച്​ സ്വ​ത​ന്ത്ര എം.​എ​ല്‍.​എ​മാ​രെ ഒപ്പം നിര്‍ത്തിയാണ് ലീ​ഗിനെതിരെയുള്ള കരുനീക്കം. ഇടതു അനുകൂല ഇസ്ലാമിക പാര്‍ട്ടികള്‍ ജലീലിന്റെ പാര്‍ട്ടിയില്‍ ലയിക്കുന്നതോടെ ഇടതുമുന്നണിയില്‍ പ്രവേശനവും ലഭിക്കും. പുതിയ പാര്‍ട്ടിക്ക് മലബാറില്‍ മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ കഴിയുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ജലീലിന്റെ നീക്കത്തിന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പച്ചക്കൊടി വീശിയിരുന്നു. ലോക്സഭാ തെരഞ്ഞടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ സെക്യുലര്‍ ലീ​ഗ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മുസ്ലീം ലീ​ഗിന്റെ കുത്തക പൊളിക്കാനാകുമെന്ന കണക്കുകൂട്ടലും പുതിയ രാഷ്ട്രീയ നീക്കത്തിന് പിന്നിലുണ്ട്

കെ.​ടി. ജ​ലീ​ല്‍ (ത​വ​നൂ​ര്‍), പി.​വി. അ​ന്‍​വ​ര്‍ (നി​ല​മ്ബൂ​ര്‍), വി. ​അ​ബ്​​ദു​റ​ഹ്​​മാ​ന്‍ (താ​നൂ​ര്‍), പി.​ടി.​എ. റ​ഹീം (കു​ന്ന​മും​ഗ​ലം), കാ​രാ​ട്ട്​ റ​സാ​ഖ്​ (കൊ​ടു​വ​ള്ളി) എ​ന്നി​വ​രാ​ണ്​ അ​ഞ്ച്​ എം.​എ​ല്‍.​എ​മാ​ര്‍. ഇവരെ കൂ​ടാ​തെ 2016ല്‍ ​തി​രൂ​രി​ല്‍ മ​ത്സ​രി​ച്ച്‌​ പ​രാ​ജ​യ​പ്പെ​ട്ട ഗ​ഫൂ​ര്‍ പി. ​ലി​ല്ലീ​സും നേതൃനിരയില്‍ ഉണ്ടാകും. നിലവിലുള്ള ചെറുകിട മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷണല്‍ ലീഗ്, പി.ടി.എ റഹീമിന്റെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, അബ്ദുല്‍ നാസ്സര്‍ മദനിയുടെ പി.ഡി.പി എന്നിവ പുതിയ പാര്‍ട്ടിയില്‍ ലയിക്കും. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട്, എന്‍.ഡി.എഫ് തുടങ്ങിയവയെയും സഹകരിപ്പിക്കാന്‍ തീരുമാനിച്ചതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍, അഭിമന്യു കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ അവരെ മാറ്റി നിര്‍ത്തുകയാണുണ്ടായത്

മലപ്പുറം, പൊന്നാനി, കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് എന്നീ മണ്ഡലങ്ങളില്‍ പുതിയ പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നാണ് കെ.ടി. ജലീലും, പി.ടി.എ റഹീമും, പി.വി അന്‍വറും അവകാശപ്പെടുന്നത്. കാന്തപുരം എ.പി. അബുബക്കര്‍ മുസലിയാര്‍, എം.ഇ.എസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂര്‍ എന്നിവരും ഈ രാഷ്ട്രീയ നീക്കത്തോട് സഹകരിക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. യോജിച്ച പ്രവര്‍ത്തനത്തിലൂടെ ലോക്സഭാ തെരഞ്ഞടുപ്പില്‍ മലപ്പുറം ജില്ലയിലെ രണ്ട് മണ്ഡലങ്ങള്‍ ഒപ്പം നിര്‍ത്താനാകുമെന്നുമാണ് ഇവരുടെ കണക്ക്കൂട്ടല്‍

Leave a Reply

Your email address will not be published. Required fields are marked *