‘മെര്‍കു തൊടര്‍ച്ചി മാലൈ’; പുതിയ പ്രൊഡക്ഷന്‍ പ്രൊജക്ടിനെക്കുറിച്ച്‌ വിജയ് സേതുപതി

ക്കള്‍സെല്‍വന്‍ വിജയ് സേതുപതി നടന്‍ മാത്രമല്ല, നിര്‍മാതാവ് കൂടിയാണ്. വിജയ് സേതുപതി പ്രൊഡക്ഷന്‍സിന്റെ കീഴില്‍ ഇതുവരെ മൂന്ന് തമിഴ് ചിത്രങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. ഓറഞ്ച് മിഠായി, ജുംഗ എന്നീ ചിത്രങ്ങളെല്ലാം വിജയ് സേതുപതിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയവയാണ്. ഇപ്പോള്‍ നാലാമത്തെ ചിത്രത്തിനായി സേതുപതി പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുകയാണ്.

മെര്‍കു തൊടര്‍ച്ചി മാലൈ എന്നാണ് ചിത്രത്തിന്റെ പേര്. ഇളയരാജയാണ് സംഗീതം നല്‍കുന്നത്. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലെനിന്‍ ഭാരതിയാണ്. ചിത്രം മിക്ക ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വിജയ് സേതുപതിയുടെ ഒരുപിടി ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങിയിട്ടുണ്ട്. മണി രത്‌നം ചിത്രം ചെക്ക ചിവന്ത വാനം, സൂപ്പര്‍ ഡീലക്‌സ്, 96, സീതാകാതി എന്നിവയെല്ലാം പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *