മെസ്സി വീണ്ടും അവതരിച്ചു; അര്‍ജന്‍റീന രക്ഷപ്പെട്ടു

സെ​ന്‍​റ്​​പീ​റ്റേ​ഴ്​​സ്​​ബ​ര്‍​ഗ്​: നൂ​റു​കോ​ടി പ്രാ​ര്‍​ഥ​ന​ക​ളും മി​ടി​ക്കു​ന്ന ഹൃ​ദ​യ​വും ദൈ​വം ത​ട്ടി​ക്ക​ള​യു​തെ​ങ്ങ​നെ. അ​തു​മ​ല്ലെ​ങ്കി​ല്‍ കാ​ല്‍​പ​ന്തു​ക​ളി​യു​ടെ അ​ഴ​കാ​യ അ​ര്‍​ജ​ന്‍​റീ​ന​യി​ല്ല​ാ​ത്തൊ​രു ലോ​ക​ക​പ്പ്​ നോ​ക്കൗ​ട്ടി​െ​ന​ന്ത്​ ച​ന്തം. ആ​രാ​ധ​ക​രു​ടെ​ നെ​ഞ്ചി​ടി​പ്പ്​ നാ​ളു​ക​ളെ​ കു​മ്മാ​യ​വ​ര​ക്ക്​ പു​റ​ത്തേ​ക്ക്​ അ​ടി​ച്ചു​തെ​റു​പ്പി​ച്ച്‌​ ല​യ​ണ​ല്‍ മെ​സ്സി​യു​ടെ അ​ര്‍​ജ​ന്‍​റീ​ന അ​നി​വാ​ര്യ സ​മ​യ​ത്ത്​ ഫോ​മി​ലേ​ക്കു​യ​ര്‍​ന്നു. ലോ​ക​ക​പ്പ്​ ഗ്രു​പ്​ ‘ഡി’​യി​ലെ വീ​റു​റ്റ പോ​രാ​ട്ട​ത്തി​ല്‍ ​ആ​ഫ്രി​ക്ക​ന്‍ സൂ​പ്പ​ര്‍ ഇൗ​ഗ്​​ള്‍​സ്​ നൈ​ജീ​രി​യ​യെ 2-1ന്​ ​വീ​ഴ്​​ത്തി അ​ര്‍​ജ​ന്‍​റീ​ന പ്രീ​ക്വാ​ര്‍​ട്ട​റി​ലേ​ക്ക്.

ഗ്രൂ​പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ക്രെ​ാ​യേ​ഷ്യ 2-1ന്​ ​െ​എ​സ്​​ല​ന്‍​ഡി​നെ വീ​ഴ്​​ത്തി മൂ​ന്ന്​ ജ​യ​വു​മാ​യി ഗ്രൂ​പ്​ ചാ​മ്ബ്യ​ന്മാ​രാ​യി. ക​ളി​യ​ു​ടെ 14ാം മി​നി​റ്റി​ല്‍ ല​യ​ണ​ല്‍ മെ​സ്സി​യും 86ാം മി​നി​റ്റി​ല്‍ മാ​ര്‍​ക​സ്​ റോ​ഹോ​യു​മാ​ണ്​ അ​ര്‍​ജ​ന്‍​റീ​ന​ക്കാ​യി സ്​​കോ​ര്‍ ചെ​യ്​​ത​ത്. മെ​സ്സി​യു​ടെ ഗോ​ളി​ന്​ ര​ണ്ടാം പ​കു​തി​യി​ല്‍ പെ​നാ​ല്‍​റ്റി ഗോ​ളി​ലൂ​ടെ വി​ക്​​ട​ര്‍ മോ​സ​സ്​ (51) മ​റു​പ​ടി ന​ല്‍​കി​യെ​ങ്കി​ലും വി​ജ​യ ഗോ​ളി​നാ​യി ദാ​ഹി​ച്ച അ​ര്‍​ജ​ന്‍​റീ​ന​യെ ദൈ​വം കൈ​വി​ട്ടി​ല്ല. ഗ​ബ്രി​യേ​ല്‍ മെ​ര്‍​കാ​ഡോ വി​ങ്ങി​ലൂ​ടെ ന​ട​ത്തി​യ അ​തി​മ​നോ​ഹ​ര നീ​ക്ക​വും ​േ​ക്രാ​സും ഏ​ഴ​ഴ​കോ​ടെ റോ​ഹോ വ​ല​യി​ലേ​ക്ക്​ ഫി​നി​ഷ്​ ചെ​യ്​​ത​പ്പോ​ള്‍ ആ​ദ്യ റൗ​ണ്ടി​ലെ മ​ട​ക്ക​മെ​ന്ന നാ​ണ​ക്കേ​ടി​ല്‍ നി​ന്നും മെ​സ്സി​യും കൂ​ട്ടു​കാ​രും ര​ക്ഷ​പ്പെ​ട്ടു.

പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഇ​ടം പി​ടി​ക്കാ​ന്‍ ജ​യം അ​നി​വാ​ര്യ​മാ​യ പോ​രാ​ട്ട​ത്തി​ല്‍ ടീം ​ലൈ​ന​പ്പ്​ അ​ടി​മു​ടി മാ​റ്റി​മ​റി​ച്ചാ​ണ്​ കോ​ച്ച്‌​ ജോ​ര്‍​ജ്​ സാം​പോ​ളി ടീ​മി​നെ ഇ​റ​ക്കി​യ​ത്. സെ​ര്‍​ജി​യോ അ​ഗ്യൂ​റോ​യും ഗോ​ളി കാ​ബെ​യ്യ​റോ​യും ​െപ്ല​യി​ങ്​ ഇ​ല​വ​നി​ല്‍ നി​ന്നും പു​റ​ത്താ​യി. സാ​ല്‍​വി​യോ, അ​കു​ന, മെ​സ എ​ന്നി​വ​രെ​യും കോ​ച്ച്‌​ പ​രി​ഗ​ണി​ച്ചി​ല്ല. ഗോ​ളി​യാ​യി അ​ര്‍​മാ​നി​യെ​ത്തി​യ​പ്പോ​ള്‍ ബ​നേ​ഗ, റോ​ഹോ, ഡി ​മ​രി​യ, ഹി​ഗ്വെ​യ്​​ന്‍ എ​ന്നി​വ​ര്‍ ​ലൈ​ന​പ്പി​ല്‍ തി​രി​ച്ചെ​ത്തി. ക​ഴി​ഞ്ഞ ക​ളി​ക​ളി​ലെ താ​രം അ​ഹ്​​മ​ദ്​ മൂ​സ​യെ​യും കെ​ലേ​ചി​യെ​യും അ​ര്‍​ജ​ന്‍​റീ​ന പൂ​ട്ടി​യ​പ്പോ​ള്‍ അ​തേ​പോ​ലെ​യാ​യി​രു​ന്നു നൈ​ജീ​രി​യ​ന്‍ പ്ര​തി​രോ​ധ​വും. ഗോ​ളെ​ന്നു​റ​ച്ച ​​ഒ​േ​ട്ട​റെ നീ​ക്ക​ങ്ങ​ള്‍ അ​വ​ര്‍ ത​ട​ഞ്ഞു. ഗോ​ളി ഉ​സു​ഹോ​യും മി​ന്നു​ന്ന ഫോ​മി​ലാ​യി​രു​ന്നു. അ​ര്‍​ജ​ന്‍​റീ​ന നി​ര​യി​ല്‍ എ​വ​ര്‍ ബ​നേ​ഗ​യും, മ​ഷ​റാ​നോ​യും, റോ​ഹോ-​ഒ​ട​മെ​ന്‍​ഡി പ്ര​തി​രോ​ധ​വും ഫോ​മി​ലേ​ക്കു​യ​ര്‍​ന്നു.

14ാം മിനിറ്റ്​- ല​യ​ണ​ല്‍ മെ​സ്സി അ​ര്‍​ജ​ന്‍​റീ​ന
അ​ര്‍​ജ​ന്‍​റീ​ന കാ​ത്തി​രു​ന്ന ഗോ​ളി​െ​ന്‍​റ പി​റ​വി. റ​ഷ്യ ലോ​ക​ക​പ്പി​ല്‍ ആ​രാ​ധ​ക​ര്‍ കൊ​തി​ച്ച മെ​സ്സി മാ​ജി​ക്​ പി​റ​ന്ന മു​ഹൂ​ര്‍​ത്തം. തു​ട​ര​ന്‍ ആ​ക്ര​മ​ണ​ത്തി​നി​ടെ, മ​ധ്യ​വ​ര​യി​ല്‍ നി​ന്നും എ​വ​ര്‍​ബ​നേ​ഗ ഉ​യ​ര്‍​ത്തി ന​ല്‍​കി​യ നെ​ടു​നീ​ള​ന്‍ ക്രോ​സ്​ നൈ​ജീ​രി​യ​ന്‍ പ്ര​തി​രോ​ധ​മ​തി​ലി​നു മു​ക​ളി​ലൂ​ടെ മെ​സ്സി​യി​ലേ​ക്ക്. പ​ന്ത്​ അ​ര​ക്കെ​ട്ടി​ല്‍ സ്വീ​ക​രി​ച്ച്‌​ നി​യ​ന്ത്രി​ച്ച്‌, വ​ല​തു​കാ​​ല്‍​കൊ​ണ്ടൊ​രു ഫ​യ​റി​ങ്ങ്. ​പോ​സ്​​റ്റി​ന്​ നെ​ടു​നീ​ളെ ഡൈ​വ്​ ചെ​യ്​​ത നൈ​ജീ​രി​യ​ന്‍ ഗോ​ളി ഫ്രാ​ന്‍​സി​സ്​ ഉ​സോ​ഹു​വി​നെ​യും മ​റി​ക​ട​ന്ന്​ വ​ല​യു​ടെ വ​ല​തു മൂ​ല​യി​ലേ​ക്ക്. അ​ര്‍​ജ​ന്‍​റീ​ന​യു​ടെ സ​മ്മ​ര്‍​ദം കു​റ​ച്ച്‌​ ലീ​ഡ്​ പി​റ​ന്നു.

51ാം മിനിറ്റ്​ വി​ക്​​ട​ര്‍ മോ​സ​സ് -നൈ​ജീ​രി​യ
അ​ര്‍​ജ​ന്‍​റീ​ന​ക്ക്​ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ തി​രി​ച്ച​ടി. നൈ​ജീ​രി​യ​യു​ടെ കോ​ര്‍​ണ​ര്‍ കി​ക്കി​നി​ടെ യാ​വി​യ​ര്‍ മ​ഷ​റാ​നോ​യു​ടെ അ​നാ​വ​ശ്യ ഫൗ​ളി​ന്​ റ​ഫ​റി​യു​ടെ പെ​നാ​ല്‍​റ്റി വി​ധി​യും മ​ഞ്ഞ​കാ​ര്‍​ഡും. കി​ക്കെ​ടു​ത്ത ചെ​ല്‍​സി താ​രം വി​ക്​​ട​ര്‍ മോ​സ​സ്​ അ​നാ​യാ​സം പ​ന്ത്​ വ​ല​യി​ലേ​ക്ക്​ അ​ടി​ച്ചു ക​യ​റ്റി.

86ാം മിനിറ്റ്​-മാ​ര്‍​ക​സ്​ റോ​ഹോ-അ​ര്‍​ജ​ന്‍​റീ​ന
ആ​ശ​ങ്ക​ക​ള്‍​ക്കൊ​ടു​വി​ല്‍ അ​ര്‍​ജ​ന്‍​റീ​ന​യു​ടെ നോ​ക്കൗ​ട്ട്​ ഉ​റ​പ്പി​ച്ച ഗോ​ളി​െ​ന്‍​റ പി​റ​വി. വ​ല​തു വി​ങ്ങി​ലൂ​ടെ ഒാ​ടി​ക​യ​റി​യ മെ​ര്‍​കാ​ഡോ ഗോ​ള്‍​ലൈ​നി​നോ​ട്​ ചേ​ര്‍​ന്ന്​ ന​ല്‍​കി​യ നെ​ടു​നീ​ള​ന്‍ ​ക്രോ​സ്​ ബോ​ക്​​സി​നു​ള്ളി​ല്‍ റോ​ഹോ​യു​ടെ ബൂ​ട്ടി​ല്‍. ഒ​രു നി​മി​ഷം പോ​ലും പാ​ഴാ​ക്കാ​തെ റോ​ഹോ​യു​ടെ ബൂ​ട്ടി​ലൂ​ടെ പ​ന്ത്​ വ​ല​യി​ല്‍. അ​തി​മ​നോ​ഹ​ര ഫി​നി​ഷി​ങ്ങി​ല്‍ നീ​ല​ക്ക​ട​ലാ​യ ഗാ​ല​റി ഇ​ര​മ്ബി. അ​ര്‍​ജ​ന്‍​റീ​ന പ്രീ​ക്വാ​ര്‍​ട്ട​റി​ലേ​ക്ക്.

Leave a Reply

Your email address will not be published. Required fields are marked *