മൈക്കിള്‍ ജാക്‌സന്റെ പിതാവ് അന്തരിച്ചു…

ലാസ് വേഗാസ്: പോപ് സംഗീത ചക്രവര്‍ത്തി മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സന്‍ അന്തരിച്ചു.എൺപത്തൊന്പതു വയസായിരുന്നു. പാന്‍ക്രിയാറ്റിക് കാന്‍സറിനെത്തുടര്‍ന്ന് ലാസ് വേഗാസിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
2009 ജൂണ്‍ 25നായിരുന്നു മൈക്കിള്‍ ജാക്‌സന്‍ അന്തരിച്ചത്.

1928ല്‍ യുഎസിലെ ഫൗണ്ടന്‍ ഹില്ലിലാണു ജോയുടെ ജനനം. ജോ ജാക്‌സന്റെ സംഗീത പിന്തുണയാണ് ലോകത്തിന് മൈക്കിള്‍ ജാക്‌സനെ സമ്മാനിച്ചത്.മക്കളായ ജാക്കി, ടിറ്റോ, ജെര്‍മെയ്ന്‍, മാര്‍ലണ്‍, മൈക്കിള്‍ എന്നിവരെ ഉള്‍പ്പെടുത്തി 1965ലാണ് ഇദ്ദേഹം സംഗീത ബാന്‍ഡ് ആരംഭിക്കുന്നത്.

ഈ സംഗീത ബാന്‍ഡിലൂടെയാണ് മൈക്കിള്‍ ജാക്‌സന്റെ പ്രതിഭ ലോകം അറിയുന്നതും. ആദ്യമായി അച്ഛന്റെ ബാന്‍ഡില്‍ പാടുമ്പോള്‍ ഏഴു വയസ്സായിരുന്നു മൈക്കിളിന്.

Leave a Reply

Your email address will not be published. Required fields are marked *