മ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്ന ഭീ​ഷ​ണിയെ തുടര്‍ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​രാ​തി ന​ല്‍​കി

 

പ​ത്തു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്നു ട്വീ​റ്റ​റി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ള്‍​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ്രി​യ​ങ്ക ച​തു​ര്‍​വേ​ദി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഈ ​രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് മും​ബൈ പോ​ലീ​സ് ഉ​റ​പ്പ് ന​ല്‍​കി​യ​താ​യും അ​വ​ര്‍ പ​റ​ഞ്ഞു

മ​ധ്യ​പ്ര​ദേ​ശി​ല്‍ ഏ​ഴു വ​യ​സ്സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​യെ താ​ന്‍ അ​നു​കൂ​ലി​ച്ചു​വെ​ന്നു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണു മ​ക​ള്‍​ക്ക് നേ​രെ ഭീ​ഷ​ണി ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്ന് പ്രി​യ​ങ്ക ച​തു​ര്‍​വേ​ദി പ​റ​ഞ്ഞു.

സ്ത്രീ​ക​ള്‍​ക്കു നേ​രേ വ​ര്‍​ദ്ധി​ച്ചു വ​രു​ന്ന ഇ​ത്ത​രം ഭീ​ഷ​ണി​ക​ള്‍​ക്കു നേ​രേ ബി​ജെ​പി ക​ണ്ണ​ട​യ്ക്കു​ന്ന​തു ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു.

ശ്രീ​രാ​മ​ന്‍റെ മു​ഖ​ചി​ത്ര​മു​ള്ള ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് ഭീ​ഷ​ണി വ​ന്ന​തെ​ന്നാ​ണ് പ​രാ​തി. ഈ ​അ​ക്കൗ​ണ്ട് അ​പ്ര​തീ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *