യാത്രക്കാരില്ല; കെ.എസ്​.ആര്‍.ടി.സി വരുമാനത്തില്‍ വന്‍ ഇടിവ്​

കോ​ട്ട​യം: കോ​വി​ഡ്‌ 19 ജാ​ഗ്ര​ത ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​രി​ല്ലാ​തെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും. ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ കു​റ​വു​മൂ​ലം വി​വി​ധ ഡി​പ്പോ​ക​ളി​ലാ​യി കെ.​എ​സ്.​ആ​ര്‍.​ടി.​സി റ​ദ്ദാ​ക്കി​യ​ത് ​150ല​ധി​കം സ​ര്‍​വി​സു​ക​ള്‍. അ​ന്ത​ര്‍ സം​സ്​​ഥാ​ന സ​ര്‍​വി​സു​ക​ളും ഭാ​ഗി​ക​മാ​ണ്. ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​ട​ക്കം പ്ര​ധാ​ന സ​ര്‍​വി​സു​ക​ളെ​യെ​ല്ലാം കോ​വി​ഡ്​ കാ​ര്യ​മാ​യി ബാ​ധി​ച്ചു. റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റു​ക​ള്‍ വ്യാ​പ​ക​മാ​യി റ​ദ്ദാ​ക്കി​യ​തും തി​രി​ച്ച​ടി​യാ​യി. ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​ന്‍ ടി​ക്ക​റ്റു​ക​ളും റ​ദ്ദാ​ക്കു​ന്നു​ണ്ട്. പ​ല ട്രെ​യി​നു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 40 ശ​ത​മാ​നം​വ​രെ കു​റ​ഞ്ഞു.

യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​തോ​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ മൊ​ത്ത​വ​രു​മാ​ന​ത്തി​ല്‍ 65 ശ​ത​മാ​നം വ​രെ കു​റ​ഞ്ഞ​താ​യാ​ണ്​ ക​ണ​ക്ക്. മൂ​ന്നു​സോ​ണു​ക​ളി​ലും വ​രു​മാ​നം കാ​ര്യ​മാ​യി ഇ​ടി​ഞ്ഞു. മ​ധ്യ​കേ​ര​ള​ത്തി​ലെ ചി​ല ഡി​പ്പോ​ക​ളി​ല്‍​നി​ന്ന്​ ഓ​ടു​ന്ന ബ​സു​ക​ളി​ല്‍​നി​ന്ന്​ ഡീ​സ​ല്‍ കാ​ശു​പോ​ലും കി​ട്ടു​ന്നി​ല്ലെ​ന്ന്​ ഡി.​ടി.​ഒ​മാ​ര്‍ പ​റ​യു​ന്നു. പ്ര​തി​ദി​നം 18,000 രൂ​പ​വ​രെ ല​ഭി​ച്ചി​രു​ന്ന സ​ര്‍​വി​സു​ക​ള്‍​ക്ക്​ ഒ​രാ​ഴ്​​ച​യാ​യി 6000 രൂ​പ​യി​ല്‍ താ​െ​ഴ​യാ​ണ്​ ക​ല​ക്​​ഷ​ന്‍. ഒാ​ര്‍​ഡി​ന​റി സ​ര്‍​വി​സു​ക​ള്‍ മി​ക്ക​തും ന​ഷ്​​ട​ത്തി​ലാ​ണ്. 4000 രൂ​പ​യി​ല്‍ താ​ഴെ​യാ​ണ്​ വ​രു​മാ​നം. വ​രു​മാ​നം കു​റ​ഞ്ഞ​തോ​ടെ കോ​ട്ട​യ​ത്ത്​ മാ​ത്രം പ​ത്തി​ല​ധി​കം സ​ര്‍​വി​സു​ക​ള്‍ കു​റ​ച്ചു.

കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, ത​ൃ​ശൂ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം സോ​ണി​ല്‍ വ​രു​മാ​ന​ത്തി​ല്‍ 50-60 ശ​ത​മാ​ന​ത്തി​​​െന്‍റ കു​റ​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ദി​നം 2.10 കോ​ടി മു​ത​ല്‍ 2.30 കോ​ടി​വ​രെ വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന എ​റ​ണാ​കു​ളം സോ​ണി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ വ​രു​മാ​നം 1.66 കോ​ടി​യി​ല്‍ താ​ഴെ​യാ​ണ്. മ​റ്റ്​ സോ​ണു​ക​ളി​ലും വ​രു​മാ​ന​ത്തി​ല്‍ 80 ല​ക്ഷം മു​ത​ല്‍ ഒ​രു​കോ​ടി​യു​ടെ വ​രെ കു​റ​വു​ണ്ട്.

കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളും കെ.​എ​സ്.​ആ​ര്‍.​ടി.​സി​യും സ​ര്‍​വി​സു​ക​ള്‍ ഭാ​ഗി​ക​മാ​ക്കി. സ്വ​കാ​ര്യ ബ​സു​ക​ള്‍ ചി​ല റൂ​ട്ടി​ല്‍ ഓ​ടു​ന്ന​തേ​യി​ല്ല. കൊ​റോ​ണ ഭ​യ​വും ജീ​വ​ന​ക്കാ​രെ അ​ല​ട്ടു​ന്നു​ണ്ട്. റെ​യി​ല്‍​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ വ​രു​മാ​നം നാ​ലി​െ​ലാ​ന്നാ​യ​താ​യി ക​മേ​ഴ്​​സ്യ​ല്‍ വി​ഭാ​ഗം അ​റി​യി​ച്ചു. റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റു​ക​ളും കാ​ലി​യാ​ണ്. പ്ര​തി​ദി​നം ഒ​രു ല​ക്ഷം രൂ​പ​വ​രെ ക​ല​ക്‌​ഷ​ന്‍ ല​ഭി​ച്ചി​രു​ന്ന റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റു​ക​ളി​ല്‍ ര​ണ്ടു​ദി​വ​സ​മാ​യി 25,000 രൂ​പ​വ​രെ​യാ​ണ്​ വ​രു​മാ​നം.

ഫെ​ബ്രു​വ​രി​യി​ലെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ വ​ര​വും ചെ​ല​വും ത​മ്മി​ലെ അ​ന്ത​രം 43.49 കോ​ടി​യാ​ണ്. ശ​മ്ബ​ളം ന​ല്‍​കാ​ന്‍ 18.91 കോ​ടി​യു​ടെ കു​റ​വു​ണ്ട്. ഇ​തി​നാ​യി സ​ര്‍​ക്കാ​റി​നെ സ​മീ​പി​ക്കാ​നി​രി​ക്കെ​യാ​ണ്​ കോ​വി​ഡ്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. പെ​ന്‍​ഷ​ന്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *