യൂട്യൂബ് വീഡിയോകള്‍ കണ്ടുകൊണ്ട് തന്നെ വാട്‌സ്‌ആപ്പ് ചാറ്റ് തുടരാം

വാട്‌സ്‌ആപ്പില്‍ നിന്നും പുറത്തുകടക്കാതെ തന്നെ ഇനി യൂട്യൂബ് വീഡിയോകളും ഇന്‍സ്റ്റഗ്രാം വീഡിയോകളും കാണാം. വാട്‌സ്‌ആപ്പ് ആന്‍ഡ്രോയിഡ് പതിപ്പിന്റെ 2.18.234 പതിപ്പിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി യൂട്യൂബ് വീഡിയോകള്‍ക്കായുള്ള പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വാട്‌സ്‌ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു.

നിലവില്‍ വാട്‌സ്‌ആപ്പില്‍ വരുന്ന യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം വീഡിയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ആ വീഡിയോകള്‍ പ്രസ്തുത ആപ്ലിക്കേഷനുകളില്‍ മാത്രമാണ് കാണാറുള്ളത്. എന്നാല്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വരുന്നതോടെ വീഡിയോകള്‍ വാട്‌സ്‌ആപ്പില്‍ നിന്നും പുറത്തുകടക്കേണ്ടിവരില്ല. പകരം വാട്‌സ്‌ആപ്പ് വിന്‍ഡോയ്ക്ക് മുകളിലായി ചെറിയൊരു ചതുരത്തിനകത്ത് വീഡിയോകള്‍ പ്ലേ ചെയ്യപ്പെടും.

വീഡിയോകള്‍ കണ്ട് തന്നെ ചാറ്റുകള്‍ തുടരാനാവും. ഒരു ചാറ്റില്‍ നിന്നും മറ്റൊരു ചാറ്റിലേക്ക് പോവുകയും ചെയ്യാം. വീഡിയോ പ്ലേ ചെയ്യാനും നിര്‍ത്തിവെക്കാനുമുള്ള സൗകര്യവും ഉണ്ട്. ചെറിയ ചതുരത്തില്‍ നിന്നും ഫുള്‍ സ്‌ക്രീന്‍ ആക്കാനും ക്ലോസ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന ചതുരം സ്‌ക്രീനിന് എവിടേക്ക് വേണമെങ്കിലും നീക്കി നിര്‍ത്താം.

Leave a Reply

Your email address will not be published. Required fields are marked *