വയനാട്ടില്‍ എലിപ്പനി തടയാന്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം

വയനാട്: സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും രംഗത്ത്. സെപ്തംബര്‍ നാലിന് ജില്ലയില്‍ എലിപ്പനി ജാഗ്രതാ ദിനമായി ആചരിക്കും.

എലിപ്പനി ഉള്‍പ്പടെയുള്ള സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ശക്തമായ മുന്‍കരുതലുകളാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സ്വീകരിക്കുന്നത്. വളണ്ടിയര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ കഴിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രതിരോധ മരുന്നുകള്‍ കഴിക്കാത്തവരിലാണ് പലയിടങ്ങളിലും എലിപ്പനി ലക്ഷണങ്ങള്‍ കണ്ടിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പധികൃതര്‍ വ്യക്തമാക്കി.

വയനാട്ടില്‍ മൂന്നു തവണ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ പടരാതിരിക്കാനും ശക്തമായ മുന്‍കരുതലുകളാണ് ഏര്‍പ്പെടുത്തിരിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *