വൃഷ്ടിപ്രദേശത്ത് തോരാതെ മഴ; ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും തുറക്കും; ചെറുതോണി പാലത്തില്‍ വെള്ളം കയറാന്‍ സാധ്യത; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറക്കും. മുഴുവന്‍ ഷട്ടറും വീണ്ടും തുറന്നേക്കും.വൃഷ്ടിപ്രദേശത്ത് മഴതുടരുന്ന സാഹചര്യത്തിലാണിത്. അഞ്ചു മണി മുതല്‍ വീണ്ടും ഷട്ടര്‍ തുറക്കാന്‍ സാധ്യത. ചെറുതോണി പാലത്തില്‍ വീണ്ടും വെള്ളം കയറാന്‍ സാധ്യത.
വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ അടച്ച രണ്ട് ഷട്ടറുകള്‍ തുറക്കാനാണ് കെഎസ്‌ഇബിയുടെ നീക്കം. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഇടുക്കി അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് 2397.06 അടിയാണ്.

ജലനിരപ്പ് 2,397 അടിയിലേക്ക് താഴ്ന്നതിനെ തുടര്‍ന്നാണ് ഇന്നലെ രണ്ട് ഷട്ടറുകള്‍ അടച്ചത്.മൂന്ന് ഷട്ടറുകളിലൂടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്തിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടാനുള്ള കെഎസ്‌ഇബിയുടെ തീരുമാനം. സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കുന്നുണ്ട്.,

അതേ സമയം മു്‌ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച്‌ അണക്കെട്ടിലെ ജലനിരപ്പ് 137.3 അടിയിലെത്തി. കനത്ത മഴ തുടരുന്നതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഈ പ്രദേശത്ത് ഇടവിട്ട് ശക്തിയായ കാറ്റും വീശുന്നുണ്ട്. രാവിലെ ആറിന് അണക്കെട്ടിലെ ജലനിരപ്പ് 136.1 അടിയായിരുന്നു. അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് സെക്കന്‍ഡില്‍ 2086 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *