ശക്തമായ മഴയിൽ മൂന്നാർ ഒറ്റപ്പെടുന്നു

മൂന്നാര്‍: ശക്തമായ മഴയിൽ മൂന്നാർ ഒറ്റപ്പെടുന്നു. കനത്ത മഴയില്‍ പഴയ മൂന്നാറിൽ വെള്ളം കയറി. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപ പ്രദേശങ്ങൾ വെള്ളത്തിനടയിലായി.  ശക്തമായ നീരൊഴുക്കിൽ മുതിരപ്പുഴ കരകവിഞ്ഞു.

ഹെഡ്‍വർക്സ് ഡാം തുറന്ന് വിട്ടെങ്കിലും നീരൊഴുക്ക് തുടരുന്നത് പ്രതിസന്ധിയായിരിക്കുകയാണ്. ഇക്കാനഗറിൽ കൈത്തോട് കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിടയിലായി. മഴ തുടർന്നാൽ മൂന്നാറിലേക്കുള്ള ഗതാഗതം പൂർണമായും സ്തംഭിക്കുന്ന സാഹചര്യമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *