ശ്രിചിത്രയില്‍ ഇനി മുതല്‍ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം; സൗജന്യ ചികിത്സയ്ക്കായി വരുന്ന രോഗികള്‍ വീട് ഇല്ലാത്തവരാകണം : കുടുംബത്തില്‍ ഒരു വിധവയെങ്കിലും വേണം : അധികൃതര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ ഇങ്ങനെ

തിരുവനന്തപുരം: ശ്രിചിത്രയില്‍ ഇനി മുതല്‍ സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം; സൗജന്യ ചികിത്സയ്ക്കായി വരുന്ന രോഗികള്‍ വീട് ഇല്ലാത്തവരാകണം,കുടുംബത്തില്‍ ഒരു വിധവയെങ്കിലും വേണം , അധികൃതര്‍ മുന്നോട്ട് വെച്ച ഉപാധികള്‍ ഇങ്ങനെ. അധികസഹായമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സൗജന്യ ചികിത്സയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണം മറ്റന്നാള്‍ മുതല്‍ നിലവില്‍ വരും.

ചികിത്സാ ഇളവ് ലഭിക്കാന്‍ സര്‍ക്കാര്‍ രേഖകള്‍ നിര്‍ബന്ധമാക്കികൊണ്ടാണ് തീരുമാനം. കര്‍ശന ഉപാധികളാണ് ചികിത്സാ ഇളവിനായി മുന്നോട്ടുവയ്ക്കുന്നത്.നിലവില്‍ ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ചികിത്സ പൂര്‍ണ്ണമായും സൗജന്യമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ബിപിഎല്‍ വിഭാഗക്കാരെ ‘എ’, ‘ബി’ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നു.

ഗവേണിംഗ് ബോഡി നിശ്ചയിക്കുന്ന ഒന്‍പത് മാനദണ്ഡങ്ങളില്‍ ഏഴെണ്ണമെങ്കിലും പാലിക്കപ്പെട്ടാല്‍ മാത്രമേ പിന്നോക്കപട്ടികയില്‍ ഉള്‍പ്പെടുത്തുകയൊള്ളു. രോഗി വീടില്ലാത്ത ആളാകണം, കുടുംബത്തില്‍ വിധവ ഉണ്ടാകണം, വസ്തു തീരെ കുറവാകണം, കുടുംബത്തില്‍ ഒരു മാറാരോഗിയെങ്കിലും ഉണ്ടാകണം, പട്ടികജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങളില്‍ സ്ഥിരവരുമാനമുള്ള ഒരാളും ഇല്ലാത്തയാളാകണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍. ഡിസംബര്‍ ഒന്ന് മുതല്‍ ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ മാത്രമാകും സൗജന്യ ചികിത്സ.

Leave a Reply

Your email address will not be published. Required fields are marked *