സംസ്ഥാനത്ത് ഓഗസ്റ്റ് 4 വരെ കനത്ത മഴ.

Related image

സംസ്ഥാനത്ത് ഓഗസ്റ്റ് 4 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പലയിടത്തും കടല്‍ പ്രക്ഷുബ്ദമാണ്. തിരുവനന്തപുരം ജില്ലയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഒരാള്‍ മരണപ്പെട്ടു.

കഴിഞ്ഞ ദിവസം തെക്കന്‍ജില്ലകളില്‍ ആരംഭിച്ച ഇടിമിന്നലോടുകൂടിയ മഴ കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. വരുന്ന 4 ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. 3 ദിവസം ശക്തമായത് മുതല്‍ അതിശക്തമായ മഴ വരെ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പടിഞ്ഞാറ് നിന്നുള്ള കാറ്റ് ശക്തിപ്പെട്ടതോടെ കേരള തീരത്തെയ്ക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. 3 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരും. അതുകൊണ്ട് തീരദേശത്തും നദീ തീരങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മഴക്കെടുതി വിലയിരുത്താന്‍ കളക്ടറേറ്റിലും സെക്രട്ടറിയേറ്റിലും പ്രത്യേക ഓഫീസ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരത്തെ ദുരിതബാധിത പ്രദേശത്ത് ജില്ലാകളക്ടര്‍ വാസുകി സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *