സിനിമ മേഖലയിലെ സൗഹൃദം.

ഷുവിന്റെയും ധര്‍മുവിന്റെയും സൗഹൃദം വളരെ വലുതാണ്.

മിനി സ്ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മജനും. സ്‌ക്രീനിന് പിന്നില്‍ ഉറ്റചങ്ങാതിമാരായ ധര്‍മ്മജനും പിഷാരടിയും ജീവിതത്തിലും സൗഹൃദത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട് രമേഷ് പിഷാരടി ധര്‍മ്മജന്‍ കൂട്ടുകെട്ട്. ഇരുവരും തമ്മില്‍ ഒരു പ്രത്യേക കെമിസ്ട്രി വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടു കഴിഞ്ഞതുമാണ്. ഇരുവരും കേരളക്കരയിലെ പ്രേക്ഷകര്‍ക്ക് ഹാസ്യ വിസ്മയങ്ങളാണ്. തീര്‍ത്തും വ്യത്യസ്തരായ രണ്ടു വ്യക്തികളാണ് പിഷാരടിയും ധര്‍മ്മജനും. വ്യത്യസ്ത സ്വഭാവക്കാരാണ് ഇരുവരും. എന്നാല്‍ ഇരുവരും തമ്മില്‍ നല്ലൊരു സൗഹൃദമുണ്ട്. അതുകൊണ്ടാണ് ചെയ്യുന്ന വര്‍ക്കെല്ലാം മികച്ചതാക്കാന്‍ ഇവര്‍ക്ക് കഴിയുന്നത്. ഇരുവരുടേയും കുടുംബാംഗങ്ങള്‍ തമ്മിലും നല്ല അടുപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *