സുനില്‍ ഛേത്രി മികച്ച കായിക താരം

കൊല്‍ക്കത്ത : സുനില്‍ ഛേത്രി മികച്ച കായിക താരം. കൊല്‍ക്കത്തയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൊല്‍ക്കത്ത സ്പോര്‍ട്സ് ജേര്‍ണലിസ്റ് ക്ലബ് ആണ് ഛേത്രിയെ മികച്ച കായിക താരമായിതിരഞ്ഞെടുത്തത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനായ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് ഛേത്രിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കൂടാതെ ബെംഗളൂരു എഫ് സിയിലും തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.

മികച്ച ഫുട്ബോളറായി മോഹന്‍ ബഗാന്‍ എഫ്.സി ക്യാപ്റ്റന്‍ ഷില്‍ട്ടന്‍ പോളിനെയും, ഈസ്റ്റ് ബംഗാള്‍ താരം അല്‍ ആമ്നയെ മികച്ച വിദേശ താരമായും തിരഞ്ഞെടുത്തു. മുന്‍ ഡേവിസ് കപ്പ് കോച്ച്‌ അക്തര്‍ അലി, മുന്‍ ഇന്ത്യന്‍ ഓപണര്‍ അരുണ്‍ ലാല്‍, ഏഷ്യ കപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അരൂണ്‍ ഘോഷ് എന്നിവര്‍ക്ക് ലൈഫ് ടൈം അചീവ്മെന്റ് പുരസ്കാരവും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *