സൂര്യ ചിത്രം എന്‍ജികെയുടെ റിലീസ് തിയതി ഉടന്‍ അറിയിക്കുമെന്ന് സംവിധായകന്‍

സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്‍ജികെയുടെ റിലീസ് തിയതി ഉടന്‍ അറിയിക്കുമെന്ന് സംവിധായകന്‍ സെല്‍വരാഘവന്‍. സംവിധായകന്റെ ശാരീരിക അസ്വസ്ഥകള്‍ കാരണം സിനിമയുടെ ചിത്രീകരണം തടസപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താന്‍ രോഗങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തനായെന്നും ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും സെല്‍വരാഘവന്‍ അറിയിച്ചിരുന്നു.

ഇപ്പോള്‍ ആരാധകര്‍ റിലീസ് തിയതി എന്ന് പുറത്തുവിടുമെന്ന് ആരായുകയാണ്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ റിലീസ് തിയതി അറിയിക്കാമെന്നും എല്ലാവര്‍ക്കും ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍ നേരുകയും സെല്‍വരാഘവന്‍ ചെയ്തു.

സായ് പല്ലവിയും രാകുല്‍ പ്രീതുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ജഗപതി റാവു, ഇളവരസു, രാജ്കുമാര്‍ ഗണേഷന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *