സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കാമെന്നു സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: പു​രു​ഷ​ന്മാ​ര്‍​ക്കു ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ സ്ത്രീ​ക​ള്‍​ക്കും പ്ര​വേ​ശ​ന​മാ​കാ​മെ​ന്നു സു​പ്രീം​കോ​ട​തി. സ്വ​കാ​ര്യക്ഷേ​ത്ര​മെ​ന്ന സ​ങ്ക​ല്പം ഇ​ല്ലെ​ന്നും ആ​ര്‍​ത്ത​വ​ത്തി​ന്‍റെ പേ​രി​ല്‍ പ​ത്തു വ​യ​സ് മു​ത​ല്‍ 50 വ​യ​സ് വ​രെ​യു​ള്ള സ്ത്രീ​ക​ള്‍​ക്ക് ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്ന​ത് കാ​ര​ണ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. ശ​ബ​രി​മ​ല​യി​ല്‍ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍​ക്കും പ്ര​വേ​ശ​ന​മാ​കാ​മെ​ന്നു പു​തു​താ​യി നി​ല​പാ​ട് അ​റി​യി​ച്ച കേ​ര​ള സ​ര്‍​ക്കാ​രി​നെ കോ​ട​തി ക​ടു​ത്ത ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ചു.

ഒ​രു ക്ഷേ​ത്രം ആ​രാ​ധ​ന​യ്ക്കു തു​റ​ന്നു​കൊ​ടു​ത്താ​ല്‍​പ്പി​ന്നെ സ്വ​കാ​ര്യ ക്ഷേ​ത്രം എ​ന്ന സ​ങ്ക​ല്പ​മി​ല്ല. പ്രാ​ര്‍​ഥ​ന​യ്ക്കു​ള്ള പൊ​തു​സ്ഥ​ലം എ​ന്നാ​ണ് അ​തി​നെ നി​ര്‍​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ഏ​തൊ​രാ​ള്‍​ക്കും അ​വി​ടെ പോ​യി പ്രാ​ര്‍​ഥ​ന ന​ട​ത്താം. ശ​ബ​രി​മ​ല അ​ത്ത​ര​ത്തി​ലൊ​രു ക്ഷേ​ത്രം ത​ന്നെ​യാ​ണെ​ന്നും ലോ​ക​ത്തെ​ന്പാ​ടു​മു​ള്ള വി​ശ്വാ​സി​ക​ളി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന പ​ണ​മു​പ​യോ​ഗി​ച്ചു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ പ്രാ​ര്‍​ഥി​ക്കാ​നെ​ത്തു​ന്ന​ത് സ്ത്രീ​യോ പു​രു​ഷ​നോ​യെ​ന്നു നോക്കി മാ​റ്റി​നി​ര്‍​ത്താ​നാ​കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് നി​രീ​ക്ഷി​ച്ചു.

സ്ത്രീ​ക​ളു​ടെ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ന്ന​തി​ന് ആ​ര്‍​ത്ത​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വാ​ദ​ങ്ങ​ളും കോ​ട​തി വാ​ക്കാ​ല്‍ ത​ള്ളി​ക്ക​ള​ഞ്ഞു. ആ​ര്‍​ത്ത​വം ഉ​ണ്ടാ​കു​മെ​ന്നു ക​രു​തി സ്ത്രീ​ക​ളെ പ്രാ​ര്‍​ഥ​ന​യി​ല്‍​നി​ന്നോ തൊ​ഴി​ല്‍ ചെ​യ്യു​ന്ന​തി​ല്‍​നി​ന്നോ ഒ​ഴി​വാ​ക്കു​മോ​യെ​ന്ന് അ​ഞ്ചം​ഗ ബെ​ഞ്ചി​ലെ ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് ചോ​ദി​ച്ചു. സ്ത്രീ​ക​ള്‍​ക്ക് ഏ​തു ക്ഷേ​ത്ര​ത്തി​ലും പോ​യി പ്രാ​ര്‍​ഥ​ന ന​ട​ത്താ​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു .

ഇ​തു നാ​ലാം ത​വ​ണ​യാ​ണ് നി​ങ്ങ​ള്‍ നി​ല​പാ​ട് മാ​റ്റു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​പ്രീം​കോ​ട​തി കേ​ര​ള​ത്തെ വി​മ​ര്‍​ശി​ച്ച​ത്. എ​ല്ലാ സ്ത്രീ​ക​ളെ​യും ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്ന പു​തി​യ നി​ല​പാ​ടാണു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

സ​മ​യം മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച്‌ നി​ല​പാ​ട് മാ​റു​ക​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. എ​ന്നാ​ല്‍, ഭ​ര​ണം മാ​റി​യ​തി​നാ​ലാ​ണ് നി​ല​പാ​ടു മാ​റ്റി​യ​തെ​ന്നു സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ മ​റു​പ​ടി ന​ല്‍​കി. നേ​ര​ത്തേ കേ​സ് പ​രി​ഗ​ണി​ക്ക​വേ, ശ​ബ​രി​മ​ല​യി​ലെ ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്നു സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക്ഷേ​ത്ര​ത്തി​ലെ സ്ത്രീപ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാവി​ഷ​യ​ങ്ങ​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ധി​കാ​ര​ത്തി​ല്‍ ഇ​ട​പെ​ടി​ല്ല. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ള്‍ ബു​ദ്ധമത​വി​ശ്വാ​സ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണെ​ന്നാ​ണു ഹ​ര്‍​ജി​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍, ആ ​വാ​ദം സ്ഥാ​പി​ക്കേ​ണ്ട​ത് വ​സ്തു​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *