സ്ത്രീ പ്രവേശന പരാമര്‍ശം; വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു: ടി.കെ.എ.നായര്‍

ശബരിമല ഉപദേശകസമിതി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് ടി.കെ.എ.നായര്‍. പരമാര്‍ശം രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും പറഞ്ഞ പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് ശശികുമാറിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ സ്ത്രീവിവേചനം സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും വേണമെങ്കില്‍ പുരുഷന്മാര്‍ക്കും ആറ്റുങ്കാല ക്ഷേത്രത്തില്‍ പൊങ്കാലയിടാമെന്നും ടി.കെ.എ. നായര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മുന്നോട്ടു വെച്ച കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്. കാരണം 78 വര്‍ഷം മുമ്ബ് ഹിന്ദു മതവിശ്വാസിയും അയപ്പ ഭക്തരുമായിരുന്ന അച്ഛന്റെയും അമ്മയുടേയും കുടെ ഞാന്‍ ശബരിമലയില്‍ പോയിരുന്നു. പന്തളം രാജാവിന്റെ നിര്‍ദേശപ്രകാരം അന്ന് ചോറൂണും അവിടെ നിന്നായിരുന്നു.

ആചാരാനുഷ്ഠാനങ്ങളെ കുറിച്ച്‌ വാദിക്കുന്നവര്‍ മലയ്ക്ക് പോകുന്നതിന്റെ തലേദിവസം മാത്രമാണ് വ്രതമെടുക്കുന്നത് പിന്നെ എന്തടിസ്ഥാനത്തിലാണ് ആര്‍ത്തവത്തിന്റെ പേരില്‍ വ്രതമെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സ്ത്രീകളെ ഒറ്റപ്പെടുത്തുന്നത് – ടി.കെ.എ. നായര്‍ ചോദിച്ചു.

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുങ്കാല്‍ പൊങ്കാലയില്‍ വേണമെങ്കില്‍ പുരുഷന്മാര്‍ക്കും പങ്കെടുക്കാം. കാരണം സ്ത്രീയും പുരുഷന്മാരും തമ്മിലുള്ള ലിംഗ സമത്വത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *