ഹിന്ദി മിനിസ്‌ക്രീന്‍ താരം ഹിനാഖാന് നേരെ സൈബര്‍ ആക്രമണം

ഹൈദരാബാദ്: സൈബര്‍ ആക്രമണത്തിന്റെ തീക്ഷ്‌ണത അറിഞ്ഞ് ഹിന്ദി മിനിസ്‌ക്രീന്‍ താരം ഹിനാ ഖാനും. കറുത്ത ക്രോപ്പ് ടോപ്പും സ്ലിറ്റുള്ള പാന്റ്മണിഞ്ഞ് ഡാന്‍സ് സ്റ്റെപ്പുകള്‍ ഉള്ള വീഡിയോ ഹിന പങ്കുവെച്ചത് ഈ റംസാന്‍ മാസത്തിലാണ് എന്ന് പറഞ്ഞാണ് വളരെ മോശം വസ്ത്രം ധരിച്ചെന്നാരോപിച്ചാണ് ഹിനക്കെതിരെ സദാചാരി വാദികളുടെ ആക്രമണം.

ക്യാമറയെ നോക്കി ഫ്‌ലൈയിങ് കിസ് ചെയ്യുന്ന ഹിനയ്ക്ക് റംസാനില്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് അറിയില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ദംഗല്‍ അഭിനേത്രി ഫാത്തിമ സന ഷെയ്ഖും സമാനമായ സൈബര്‍ ആക്രമണത്തിന് വിധേയയായിരുന്നു.

കറുത്ത സ്വിമ്മിങ് സ്യൂട്ട് അണിഞ്ഞ് കടല്‍ത്തീരത്തിരിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതിനായിരുന്നു ഫാത്തിമക്ക് നേരെ ആക്രമണം.

View this post on Instagram

❤️

A post shared by HK (@realhinakhan) on

Leave a Reply

Your email address will not be published. Required fields are marked *