ഹൈറേഞ്ചില്‍ മഴ കനക്കുന്നു; വീണ്ടും ജലനിരപ്പ് ഉയര്‍ന്ന് ഇടുക്കി അണക്കെട്ട്

തൊടുപുഴ; ഹൈറേഞ്ചില്‍ മഴ കനത്തതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. 2,396.62 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇത് 2,397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് നേരത്തെ വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചിരുന്നു.
ഇന്നലെ രാത്രി ഒന്‍പതിനുള്ള കണക്കു പ്രകാരം ഇത് 2396.28 അടിയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 128 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *