12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് ഇനി വധശിക്ഷ ഉറപ്പ്

ന്യൂഡല്‍ഹി: കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ ഇനി വധശിക്ഷ ഉറപ്പ്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ബില്‍ രാജ്യസഭ പാസാക്കിയത്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് ഈ ബില്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കര്‍ശനമാക്കാനും ബില്‍ ലക്ഷ്യമിടുന്നുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് രാജ്യസഭ ബില്‍ പാസാക്കിയത്. കത്വ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം ഏറെ ഞെട്ടലോടെയാണ് രാജ്യം കനടത്ത. പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെയുള്ള ഈ അതിക്രമങ്ങളെ തടയാന്‍ ബില്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.

Dailyhunt

Leave a Reply

Your email address will not be published. Required fields are marked *