ഐഎസ്‌എല്‍: ഒഡീഷയെ തോല്‍പ്പിച്ച്‌ എഫ് സി ഗോവ ഒന്നാമത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണില്‍ ഇനങ്ങളെ നടന്ന എഫ് സി ഗോവ, ഒഡീഷ മത്സരത്തില്‍ ഗോവയ്ക്ക് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്. തകര്‍പ്പന്‍ പ്രകടനമാണ് ഗോവ ഇന്നലെ നടത്തിയത്. സ്വന്തം ഹോം ഗ്രൗണ്ടില്‍ ഗോവയുടെ തേരോട്ടമാണ് ഇന്നലെ കാണാന്‍ കഴിഞ്ഞത്. ജയത്തോടെ ഗോവ പോയിന്റ് നിലയില്‍ ഒന്നാമതെത്തി. 9 കളികളില്‍ നിന്ന് ഗോവയ്ക്ക് 18 പോയിന്റാണ് ഉള്ളത്. കോറോ,ബ്രാണ്ടണ്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. കോറോ ഇരട്ട ഗോള്‍ നേടി. […]

Continue reading


ജാര്‍ഖണ്ഡില്‍ വ്യക്തമായ ഭൂരിപക്ഷം നേടി മഹാസഖ്യം, കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്‍ ആഘോഷം

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി മഹാസഖ്യം. തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ സാഹചര്യത്തില്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങള്‍ കൊഴുക്കുകയാണ്. 81ല്‍ 41 സീറ്റുകളിലും വിജയം കണ്ടെത്തിയത്. മഹാസഖ്യമാണ്. അതേസമയം 29 സീറ്റുകള്‍ മാത്രമാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് നേടാനായത്. സംസ്ഥാനത്ത് എ.ജെ.എസ്.യുവിന് സീറ്റും, ജെ.വി.എമ്മിനു മൂന്ന് സീറ്റും നേടാനായിട്ടുണ്ട്. മറ്റുള്ളവര്‍ നാല് സീറ്റുകളിലും വിജയം കണ്ടെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യത്ത് പ്രതിഷേധങ്ങള്‍ കൊടുമ്ബിരി […]

Continue reading


വെള്ള ഷര്‍ട്ടും മുണ്ടുമുടുത്ത്കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി, കൂടെ ജോജു ജോര്‍ജും; ചിത്രം വൈറല്‍

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായെത്തുകയാണ്. ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ഇത്തരത്തിലുള്ള കഥാപാത്രവുമായി താരമെത്തുന്നത്. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. വെള്ള ഷര്‍ട്ടും മുണ്ടുമുടുത്തുള്ള മുഖ്യമന്ത്രിയായി നില്‍ക്കുന്ന മമ്മൂട്ടിയും അരികിലിരിക്കുന്ന ജോജു ജോര്‍ജിന്റെയും പുതിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കടക്കല്‍ ചന്ദ്രനായുള്ള ഭാവപ്പകര്‍ച്ചയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം അടുത്ത ചിത്രവുമായെത്തുകയാണ് സന്തോഷ് വിശ്വനാഥ്. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് […]

Continue reading


ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സ്പീക്കര്‍

കൊച്ചി: ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ അത് നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇതിനുള്ള അധികാരം രാജ്യത്തെ ഫെഡറല്‍ സംവിധാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനാണ് ബിജെപി ശ്രമമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ഇതിനെതിരെ സംയുക്ത സമരം അനിവാര്യമാണെന്നും രാജ്യം അഭിമുഖീകരിക്കുന്ന മഹാവിപത്തിനെ ഒറ്റക്കെട്ടായി നേരിടണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു

Continue reading


വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്, പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണിത്’; രജിഷ വിജയന്‍

സിനിമയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളെയും അതിക്രമങ്ങളെയും നിസാരവത്കരിച്ച്‌ ചിത്രീകരിക്കുന്നതിനെ കുറിച്ച്‌ പ്രതികരിച്ച്‌ നടി രജിഷ വിജയന്‍. വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്. പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം എന്നാണ് രജിഷ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.‘സിനിമയില്‍ പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ഒരു ടൂളാണ് പീഡനം. നായകന്റെ അമ്മയോ, ഭാര്യയോ, സഹോദരിയോ പീഡിപ്പിക്കപ്പെടുന്നു. അതിനു ശേഷം പകരം വീട്ടാനായി ഇറങ്ങി തിരിക്കുന്ന നായകന്‍. ഇങ്ങനെയെല്ലാം എത്ര ചിത്രങ്ങളാണ് വന്നിട്ടുള്ളത്. ‘അവളൊന്ന് ഒച്ച […]

Continue reading


നായികാ നായകനിൽ നിന്ന് പ്രിത്വിരാജിൻ്റെ അനിയനിലേയ്ക്ക്.മലയാള സിനിമയിൽ പുതിയ താരോദയം : നന്ദു ആനന്ദ്

പണ്ട് നിവിൻപോളി നേരം സിനിമയിൽ പറഞ്ഞപോലെ ചീത്ത നേരം പോയി കഴിഞ്ഞാൽ നല്ല നേരം വരും,നന്ദു ആനന്ദിനിത് നല്ല നേരമാണ്.ഒരുപാട് സ്ട്രഗിളിങ്‌ കഴിഞ്ഞു കിട്ടിയ നല്ല നേരം.ലാൽജോസിനെപ്പോലെ മലയാളികൾ നെഞ്ചോടു ചേർത്ത് നിർത്തുന്നൊരു സംവിധായകൻ വിധികർത്താവായ നായികാ നായകനിലൂടെ അഭിനയ രംഗത്തേയ്ക്ക് ആദ്യകാൽവെപ്പ്‌.നായികാ നായകൻ വിജയിയാകാൻ സാധിച്ചില്ലെങ്കിലും ലാൽജോസിന്റെ ശിഷ്യന്മാരിൽ ആദ്യം സിനിമയിലേയ്ക്ക് എത്തിയത് നന്ദുവായിരുന്നു,അതും “ഓട്ട”ത്തിലൂടെ നായകനായി.ഇപ്പോഴിതാ “അയ്യപ്പനും കോശിയും” എന്ന സച്ചി ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലേക്കെത്തുകയാണ് നന്ദു.അതും “പ്രിത്വിരാജിൻ്റെ” അനിയനായി. നന്ദുവിന്റെ ഫേസ്ബുക് കുറിപ്പിലേയ്ക്ക്

Continue reading