‘അയ്യപ്പനും കോശിയും’ ഫെബ്രുവരി 7ന് പ്രദര്‍ശനത്തിന് എത്തും

പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. അന്ന രാജന്‍, സിദ്ദിഖ്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ ,അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ചിത്രം നിര്‍മിക്കുന്നത് കൊയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്‍റെ സംഗീതം സംവിധായകന്‍. ചിത്രം ഫെബ്രുവരി 7ന് […]

Continue reading


ട്വിസ്റ്റ് ഒളിപ്പിച്ച്‌ അരുണിന്റെയും ശാന്തിയുടെയും സേവ് ദി ഡേറ്റ്, ചിത്രം പങ്കുവെച്ച്‌ വിനയ് ഫോര്‍ട്ട്, ആശംസയുമായി ആരാധകര്‍

വിനയ് ഫോര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടന്‍ അരുണ്‍ കുര്യന്റെയും നടി ശാന്തി ബാലചന്ദ്രന്റെയും സേവ് ദി ഡേറ്റ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ആനന്ദ’മാണ് അരുണിനെ മലയാളികള്‍ക്ക് സുപരിചിതനാക്കിയത്. ‘തരംഗം’, ‘ജെല്ലിക്കെട്ട്’ എന്നിങ്ങനെയുള്ള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാന്തി ബാലചന്ദ്രന്‍. വിനയ് ഫോര്‍ട്ട് പങ്കുവെച്ച ചിത്രം കണ്ട് ആദ്യം ആരാധകര്‍ ഒന്ന് അമ്ബരന്നു. പിന്നെ എല്ലാവരും വധുവിനും വരനും ആശംസയറിയിച്ചു. എന്നാല്‍ സേവ് ദി ഡേറ്റ് ചിത്രത്തില്‍ ഒരു ട്വിസ്റ്റ് ഒളിഞ്ഞുകിടപ്പുണ്ട്. ആ ട്വിസ്റ്റ് എന്താണെന്ന് […]

Continue reading


തമിഴ് ഹൊറര്‍ ത്രില്ലര്‍ സിന്‍ഡ്രല്ലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിനോദ് വെങ്കിടേഷ് ഒരുക്കുന്ന ഹൊറര്‍ ത്രില്ലര്‍ ഫാന്റസി ചിത്രമാണ് സിന്‍ഡ്രല്ല. റായ് ലക്ഷ്മി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. സാക്ഷി അഗര്‍വാള്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വിനോവെങ്കടേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എസ്‌എസ്‌ഐ പ്രൊഡക്ഷന്‍സ് എന്ന പ്രൊഡക്ഷന്‍ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാഞ്ചന 2 ഫെയിമിലെ അശ്വമിത്രയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Continue reading