ഷാവോമിയുടെ റെഡ്മി കെ20 പ്രോ ഇനിയില്ല; പകരം റെഡ്മി കെ30 പ്രോ

ആവശ്യക്കാരുള്ള പ്രീമിയം സ്മാര്‍ട്‌ഫോണുകളിലൊന്നായ ഷാവോമിയുടെ റെഡ്മി കെ20 പ്രോ സ്മാര്‍ട്‌ഫോണിന്റെ നിര്‍മ്മാണം നിര്‍ത്തുന്നു. പകരം പുതിയ റെഡ്മി കെ30 പ്രോ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്ബനി. അത്യാകര്‍ഷകമായ ഫീച്ചറുകളുമായാണ് റെഡ്മി കെ30 അവതരിപ്പിക്കുക. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗണ്‍ 730 പ്രൊസസര്‍, 4500 എംഎഎച്ച്‌ ബാറ്ററി, ക്വാഡ് ക്യാമറകള്‍ എന്നിവ അതില്‍പെടും. അതേസമയം, റെഡ്മി കെ20 പ്രോ ചൈനയില്‍ നിര്‍ത്തിയാലും ഇന്ത്യയില്‍ ഫോണ്‍ തുടര്‍ന്നും ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855, മികവുറ്റ ക്യാമറകള്‍ എന്നിവയെല്ലാം […]

Continue reading


പാചകവാതക വില വര്‍ദ്ധന: കേന്ദ്രത്തിനെതിരെ കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം•പാചകവാതക വില വീണ്ടും കുത്തനെ കൂട്ടിയ നടപടിയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ്‌ സിലിണ്ടറിന്‌ 146/- രൂപയാണ്‌ ഒറ്റയടിക്ക്‌ വര്‍ദ്ധിപ്പിച്ചത്‌. ഇത്‌ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ദ്ധിപ്പിക്കലാണ്‌. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്‌ച കൂട്ടിയിരുന്നു. 1407/- രൂപയാണ്‌ ഇപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ്‌ സിലിണ്ടറിന്‌ നല്‍കേണ്ടത്‌. ഇതും വിപണിയെ രൂക്ഷമായി ബാധിക്കും. 2014 ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്‌ മുമ്ബ്‌ ഇന്ധന വില […]

Continue reading


മികച്ച ഫീച്ചര്‍ ഫിലിം ആയി മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള തിരഞ്ഞെടുത്തു

കൊച്ചി: പ്രേക്ഷക ശ്രദ്ധ നേടിയ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് രാജ്യാന്തര അംഗീകാരം. അവതരണത്തിലെ പുതുമയും വ്യത്യസ്തമായ പ്രമേയവും കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണിത്. ദര്‍ഭംഗാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ 2020ലെ മികച്ച ഫീച്ചര്‍ ഫിലിം ആയാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 50 ചിത്രങ്ങളില്‍ നിന്നാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ഒന്നാമതെത്തിയത്. ചിത്രത്തില്‍ ഇന്ദ്രന്‍സും ബാലുവര്‍ഗ്ഗീസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രചനയും സംവിധാനവും ഷാനു സമദാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചത്. രണ്‍ജി പണിക്കര്‍, ലാല്‍ജോസ്, രാജേഷ് […]

Continue reading


കട്ടുകളില്ല; ട്രാന്‍സിന് ക്ലീന്‍ U/A സര്‍ട്ടിഫിക്കറ്റ്, റിലീസ് 20ന്!

സെന്‍സര്‍ ബോര്‍ഡിന്‍റെ കുരുക്കില്‍ നിന്നും ഫഹദ് ചിത്രം ‘ട്രാന്‍സി’ന് മോചനം. ബിഗ് ബജത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിന്നും 17 മിനിറ്റോളം ദൈര്‍ഘ്യം വരുന്ന സീനുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ് സീനുകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം ശരിവയ്ക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് സിനിമ മുംബൈയിലെ റിവൈസി൦ഗ് കമ്മിറ്റിക്ക് അയച്ചിരുന്നു. റിവൈസി൦ഗ് കമ്മിറ്റി ട്രാന്‍സിന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുകയാണിപ്പോള്‍. ഫഹദ് […]

Continue reading


പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്ബ്‌ മജിസ്‌ട്രേറ്റിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി > സിപിഐ എം നേതാവ്‌ പി ജയരാജനെ 7 വര്‍ഷം തടവ് ശിക്ഷ വിധിച്ച കൂത്ത്പറമ്ബ് മജിസ്ട്രേറ്റിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പെടോളിയം വിലവര്‍ദ്ധനവിനെതിരെ 91 ഡിസംബര്‍ മാസത്തില്‍ പോസ്റ്റോഫിസ് ഉപരോധിച്ചതിനാണ് ജയരാജനെ മജിസ്റ്റേറ്റ് 7 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പിന്നിട് സെഷന്‍സ്‌ കോടതി ശിക്ഷാവിധി ഒരു വര്‍ഷമായി കുറച്ചു. ശിക്ഷാവിധി ചോദ്യം ചെയ്ത് ജയരാജന്റെ റിവിഷന്‍ ഹരജി അനുവദിച്ചാണ് ജസ്റ്റീസ അനില്‍ കുമാറിന്റെ ഹര്‍ജി.

Continue reading


നിരക്കില്‍ മാറ്റം വരുത്തില്ലെന്ന് ട്രായ്; ഇന്ത്യയില്‍ 5ജി എത്താന്‍ ഇനിയും വൈകും

ഇന്ത്യയില്‍ 5ജി എത്താന്‍ ഇനിയും വൈകുമെന്ന് പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ സ്വകാര്യ ടെലികോം കമ്ബനികളൊന്നും തന്നെ 5ജി സ്പെക്‌ട്രം വാങ്ങാന്‍ താല്‍പര്യം കാണിക്കുന്നില്ല എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നിര്‍ദേശിക്കുന്ന വില താങ്ങാനാകാത്തതാണ് പ്രധാന കാരണം. മെഗാഹെര്‍ട്സിന് 493 കോടി രൂപ വച്ച്‌ 100 മെഗാഹെട്സിന് 50,000 കോടി രൂപയോളമാണ് ട്രായ് നിര്‍ദേശിച്ചരുന്ന വില. ഇത് താങ്ങാന്‍ പറ്റാത്തതാണെന്ന് കമ്ബനികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിരക്ക് കൂടുതലാണെന്ന് കമ്ബനികള്‍ […]

Continue reading