വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ, വായന പ്രോത്സാഹിപ്പിക്കുക സർക്കാരിന്റെ ലക്ഷ്യമാണ്‌: മുഖ്യമന്ത്രി

തിരുവനന്തപുരംഎല്ലാ സൗകര്യവും ക്ലാസ്‌മുറികളിൽ ഒത്തുചേരുന്നതോടെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം ഉണ്ടാകുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലാബും ലൈബ്രറിയും ഉൾപ്പെടെയുള്ള ക്ലാസ് മുറികൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്തിന്റെ ‘സർഗവായന, സമ്പൂർണ വായന’ പദ്ധതിയിലൂടെ എല്ലാ ക്ലാസ്‌മുറികളിലും ലൈബ്രറി സ്ഥാപിച്ചതിന്റെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അധ്യാപകർ പഠിപ്പിക്കുന്നത്‌ ഒരു ഭാഗമേ ആകുന്നുള്ളൂവെന്നും അറിവ്‌ വർധിപ്പിക്കാൻ പുസ്തകങ്ങളോളം ഉപകരിക്കുന്ന മറ്റൊന്നുമില്ലെന്നും അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. വായന പ്രോത്സാഹിപ്പിക്കുക സർക്കാരിന്റെ ലക്ഷ്യമാണ്‌. ഇലക്ട്രോണിക് വായനയും ഇപ്പോൾ സജീവമാണ്. […]

Continue reading


കോഴിക്കോട് വിമാനത്താവളത്തിൽ 1.49 കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ∙ വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച 1.14 കോടി രൂപയുടെ സ്വർണവും ചോക്ലേറ്റ് പെട്ടികൾക്കുള്ളിൽ കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണവും കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ജിദ്ദയിൽനിന്ന് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിനു താഴെ ഒളിപ്പിച്ച നിലയിലായിരുന്നു 1.14 കോടി രൂപയുടെ 2.698 കിലോഗ്രാം സ്വർണക്കട്ടികൾ ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽനിന്ന് എത്തിയ വണ്ടൂർ പുന്നപ്പാല സ്വദേശി സഹീർ   കൊണ്ടുവന്ന 2 ചോക്ലേറ്റ് പെട്ടികൾക്കുള്ളിൽനിന്നാണ് 35 ലക്ഷം രൂപയുടെ 841 ഗ്രാം സ്വർണം […]

Continue reading