ടി20 റാങ്കിങ്ങില്‍ ചരിത്രമെഴുതി ഇന്ത്യയുടെ ഷെഫാലി, ഒന്നാം സ്ഥാനത്ത്; വമ്പന്‍ കുതിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി പതിനാറുകാരി ഷെഫാലി വര്‍മ. ഐസിസിയുടെ ഏതെങ്കിലും ഒരു റാങ്കിങ്ങിലെ ആദ്യ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഷെഫാലി. വനിതാ ടി20 ലോകകപ്പിലെ പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങ്ങില്‍ ഷെഫാലി ഒന്നാം സ്ഥാനത്തെത്തി. 19 സ്ഥാനങ്ങള്‍ കയറിയാണ് ഷെഫാലിയുടെ നേട്ടമെന്നതും പ്രത്യേകതയാണ്. പുരുഷന്മാരിലോ വനിതകളിലോ മറ്റൊരു ഇന്ത്യന്‍ താരവും പതിനാറാം വയസില്‍ ഒന്നാം റാങ്കിലെത്തിയിട്ടില്ല. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സൂസി ബാറ്റ്‌സിനെ പിറകിലാക്കിയാണ് ഷെഫാലി ഒന്നാം സ്ഥാനത്തെത്തിയത്. […]

Continue reading