ഫോണ്‍ വിളിക്കുമ്ബോള്‍ ചുമയ്ക്കു പിന്നാലെ കേള്‍ക്കുന്ന പെണ്‍ശബ്ദം; കൊറോണ മുന്നറിയിപ്പു നല്‍കുന്ന ആള്‍ ഇതാണ്

കൊച്ചി; ലോകം മുഴുവന്‍ കൊറോണ ഭീതിയിലായതോടെ പല രീതിയില്‍ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നമ്മില്‍ എത്തുന്നുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഫോണ്‍ വിളിക്കുമ്ബോള്‍ നമ്മള്‍ കേള്‍ക്കുന്ന ശബ്ദമാണ്. ഒരു ചുമയ്ക്ക് പിന്നാലെ കൊറോണ വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ഒരു പെണ്‍ശബ്ദം എത്തും. ബിഎസ്‌എന്‍എല്ലിന്റെ മലയാളം അനൗണ്‍സ്‌മെന്റിലൂടെ ശ്രദ്ധേയയായ ശ്രീപ്രിയയുടെ മുന്നറിയിപ്പാണ് നമ്മുടെ ചെവിയില്‍ എത്തുന്നത്. പ്രീകോള്‍ ആയും കോളര്‍ ട്യൂണ്‍ ആയുമാണ് കോറോണ വൈറസിനെതിരെ പുലര്‍ത്തേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. എറണാകുളം ഗാന്ധി നഗറിലെ ടെലികോം സ്‌റ്റോര്‍ ഡിപ്പോ ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസറാണ് […]

Continue reading


കോഴിക്കോട്ട് പക്ഷികളെ കൊന്നൊടുക്കല്‍ ; രണ്ടാം ഘട്ടം ഇന്ന് തുടങ്ങും

കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ വളര്‍ത്ത് പക്ഷികളെ കൊന്നൊടുക്കുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. പക്ഷികളെ ജനങ്ങള്‍ ഒളിപ്പിച്ച്‌ വയ്ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ദ്രുതകര്‍മ്മ സേന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. രണ്ടാം ഘട്ടത്തില്‍ ദ്രുതകര്‍മ്മ സേനയ്ക്കൊപ്പം പ്രദേശിക ജനപ്രതിനിധിയും ഹെല്‍ത്ത് ഇന്‍സ്പെക്ടറും പൊലീസും ഉണ്ടാകും. കൊടിയത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും അധികം സേനാംഗങ്ങള്‍ ഇറങ്ങുക. നടപടികള്‍ തടഞ്ഞാല്‍ കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .

Continue reading


India Vs SA: കൊറോണ വിലക്കുകള്‍ക്കിടെ ഒന്നാം ഏകദിനം ഇന്ന്

ന്യൂസിലാന്‍ഡില്‍ നടന്ന ഏകദിന മത്സരങ്ങള്‍ നല്‍കിയ കനത്ത പരാജയം മറന്ന് ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിനം ജയത്തോടെ ആരംഭിക്കാനുറച്ച്‌ ഇന്ത്യ….. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ഏകദിനം ഇന്ന് ധരംശാലയിലെ ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1:30നാണ് മത്സരം ആരംഭിക്കുക. ന്യൂസിലാന്‍ഡില്‍ നേടിയ കനത്ത പരാജയത്തിന്‍റെ നൊമ്ബരവുമായി ഇന്ത്യ കളത്തിലിറങ്ങുമ്ബോള്‍ സ്വന്തം നാട്ടില്‍ നടന്ന ഏകദിന പരമ്ബരയില്‍ ഓസ്ട്രേലിയയെ 3-0ന് പരാജയപ്പെടുത്തിയതിന്‍റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. എന്നിരുന്നാലും, മൂന്ന് മത്സരങ്ങളുടെ പരമ്ബര വിജയത്തോടെ തുടങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. […]

Continue reading