യാത്രക്കാരില്ല; കെ.എസ്​.ആര്‍.ടി.സി വരുമാനത്തില്‍ വന്‍ ഇടിവ്​

കോ​ട്ട​യം: കോ​വി​ഡ്‌ 19 ജാ​ഗ്ര​ത ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​രി​ല്ലാ​തെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും. ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ കു​റ​വു​മൂ​ലം വി​വി​ധ ഡി​പ്പോ​ക​ളി​ലാ​യി കെ.​എ​സ്.​ആ​ര്‍.​ടി.​സി റ​ദ്ദാ​ക്കി​യ​ത് ​150ല​ധി​കം സ​ര്‍​വി​സു​ക​ള്‍. അ​ന്ത​ര്‍ സം​സ്​​ഥാ​ന സ​ര്‍​വി​സു​ക​ളും ഭാ​ഗി​ക​മാ​ണ്. ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​ട​ക്കം പ്ര​ധാ​ന സ​ര്‍​വി​സു​ക​ളെ​യെ​ല്ലാം കോ​വി​ഡ്​ കാ​ര്യ​മാ​യി ബാ​ധി​ച്ചു. റി​സ​ര്‍​വേ​ഷ​ന്‍ ടി​ക്ക​റ്റു​ക​ള്‍ വ്യാ​പ​ക​മാ​യി റ​ദ്ദാ​ക്കി​യ​തും തി​രി​ച്ച​ടി​യാ​യി. ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​ന്‍ ടി​ക്ക​റ്റു​ക​ളും റ​ദ്ദാ​ക്കു​ന്നു​ണ്ട്. പ​ല ട്രെ​യി​നു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 40 ശ​ത​മാ​നം​വ​രെ കു​റ​ഞ്ഞു. യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​തോ​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ മൊ​ത്ത​വ​രു​മാ​ന​ത്തി​ല്‍ 65 ശ​ത​മാ​നം വ​രെ […]

Continue reading


ഓള്‍ ഇംഗ്ലണ്ട്‌ ഓപ്പണ്‍ ബാഡ്മിന്റണ്‍: ഇന്ത്യന്‍ താരം പി വി സിന്ധു ക്വാ​ര്‍​ട്ട​റി​ല്‍

ബര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ക്വാ​ര്‍​ട്ട​റി​ല്‍. ഇന്നലെ നടന്ന മല്‍സരത്തില്‍ കൊ​റി​യ​യു​ടെ സും​ഗ് ജി ​ഹി​യു​നെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍​ട്ട​റി​ല്‍ കടന്നത്. 45 മി​നി​റ്റ് നീണ്ട് നിന്ന മല്‍സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ ജയം.ലോക പന്ത്രണ്ടാം നമ്ബര്‍ താരത്തെയാണ് സിന്ധു ഇന്നലെ തോല്‍പ്പിച്ചത്. ആദ്യ സെറ്റില്‍ നല്ല പ്രകടനമാണ് സും​ഗ് ജി ​നടത്തിയത്. ഒപ്പത്തിനൊപ്പമായിരുന്ന ആദ്യ സെറ്റ് മുന്നേറിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ സിന്ധു ആധിപത്യം നേടി. ആദ്യ മത്സരത്തില്‍ […]

Continue reading


‘തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി…’ ; തൊട്ടു തൊട്ടിരിക്കേണ്ട കൊറോണ വരും: കൊറോണയ്‌ക്കെതിരെയുള്ള ആരോഗ്യ വകുപ്പിന്റെ പ്രചരണവും ഹിറ്റ്

ആലപ്പുഴ: കൊറോണയ്‌ക്കെതിരെയുള്ള ആരോഗ്യ വകുപ്പിന്റെ പ്രചരണവും ഹിറ്റാകുന്നു. വിവിധ പാട്ടുകളെ കോര്‍ത്തിണക്കിയാണ് കൊറോണയ്‌ക്കെതിരെ പ്രചരണവുമായി ആരോഗ്യ വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. ‘കരളേ നിന്‍ കൈപിടിച്ചാല്‍ കടലോളം വെണ്ണിലാവ്…’ പാട്ട് ആസ്വദിച്ചു തുടങ്ങുമ്ബോള്‍ ആരോഗ്യവകുപ്പെത്തും. കരളാണെങ്കിലും കൈപിടിക്കരുതേ. വൃത്തിയായി കൈകഴുകണേ എന്ന് മുന്നറിയിപ്പ് തരും! ‘മെല്ലെമെല്ലെ മുഖപടം തെല്ലൊതുക്കി…’ എന്ന പാട്ടിന്റെ പിറകേയുള്ള മുന്നറിയിപ്പ് ഇങ്ങനെയാണ്. മുഖപടം ഇട്ടില്ലെങ്കിലും കഴിയുമെങ്കില്‍ മാസ്‌ക് ധരിക്കുക, തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും കര്‍ച്ചീഫുകൊണ്ട് മുഖംപൊത്തുക. ‘തൊട്ടുരുമ്മി ഇരിക്കാന്‍ കൊതിയായി…’ എന്ന പാട്ടിലാണ് അടുത്ത ഉപദേശം. […]

Continue reading


തിരിച്ചുവരവിന്റെ പാതയില്‍ വുഹാന്‍; താല്‍ക്കാലികമായി പണിത ആശുപത്രികള്‍ അടച്ചുപൂട്ടി, 30,000ത്തിലേറെ പേര്‍ ആശുപത്രി വിട്ടു, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുന്നു

ബീജിങ്: തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോള്‍ ചൈനയിലെ വുഹാന്‍. 4000ത്തിലേറെ ജീവനുകളാണ് കൊറോണ വൈറസ് എടുത്തത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ നഗരമാണ് വുഹാന്‍. മൂവായിരത്തിലേറെ ആളുകള്‍ രോഗവിമുക്തരായി ആശുപത്രി വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് താല്‍ക്കാലികമായി ആശുപത്രികള്‍ പണിതിരുന്നു. ഇപ്പോള്‍ അതെല്ലാം അടച്ചു പൂട്ടിയിരിക്കുകയാണ്. ശ്വാസ തടസം നേരിട്ട് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ന്യുമോണിയ ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. വുഹാനിലെ […]

Continue reading